കുറവിലങ്ങാട് : കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സംസ്ഥാനതലത്തിൽ ഓണസമൃദ്ധി എന്ന പേരിൽ നടപ്പിലാക്കുന്ന ഓണം പഴം പച്ചക്കറി വിപണി ഉഴവൂർ ബ്ലോക്കിലും വിവിധ പഞ്ചായത്തുകളിലായി സംഘടിപ്പിക്കുന്നു. ഇന്ന് മുതൽ ഉത്രാടം വരെയാണ് വിപണി പ്രവർത്തിക്കുക. ഉഴവൂർ കൃഷിഭവൻ - പെൺമ ആഴ്ചചന്ത പള്ളിത്താഴത്ത്, കുറവിലങ്ങാട് കൃഷിഭവൻ - കർഷകന്റെ കട കുറവിലങ്ങാട് , മരങ്ങാട്ടുപള്ളി കൃഷിഭവൻ - പ്രതീക്ഷ എക്കോ ഷോപ്പ് മരങ്ങാട്ടുപിള്ളി, വെളിയന്നൂർ കൃഷിഭവൻ - എക്കോ ഷോപ്പ് പുതുവേലി, മാഞ്ഞൂർ കൃഷിഭവൻ - എക്കോ ഷോപ്പ് മാഞ്ഞൂർ, പച്ചക്കറി ചന്ത കുറുപ്പന്തറ, കാണക്കാരി കൃഷിഭവൻ - കൃഷി ഭവന് സമീപം, കടപ്ലാമറ്റം കൃഷിഭവൻ - കുടുംബശ്രീ ആഴ്ചചന്ത കടപ്ലാമറ്റം എന്നിവിടങ്ങളിലാണ് ഒാണ വിപണി.