മരങ്ങാട്ടുപിള്ളി : ലേബർഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പാലാ ഡി.ഇ.ഒ. പി.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ലേബർഇന്ത്യ ചെയർമാൻ ജോർജ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു മുഖ്യപ്രഭാഷണം നടത്തി. മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര ആമുഖ പ്രസംഗം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ സുജ കെജോർജ്, ഡയറക്ടർ ലാലി കെ.ജോർജ്, ലേബർഇന്ത്യ ടീച്ചർ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സ്റ്റീഫൻ ടി.എ, ലേബർഇന്ത്യ കോളേജ് പ്രിൻസിപ്പൽ ഡോ.ജിൻസ് മാത്യു, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ.സുനിൽ കുമാർ സിറിയക്, എസ്.സുരേഷ്, വികെ. സുകുമാര കൈമൾ തുടങ്ങിയവർ സംസാരിച്ചു. പ്രളയക്കെടുതിയിൽപ്പെട്ടവർക്കായി കുട്ടികൾ ശേഖരിച്ച 150 കിലോ അരി, ഓണക്കോടി,നോട്ട്ബുക്കുകൾ തുടങ്ങിയവ സ്‌കൂൾ ഹെഡ്‌ബോയ് എഹ്‌സാസ് ഷാജി പാലാ സന്മനസ് കൂട്ടായ്മക്ക് കൈമാറി.