വൈക്കം : ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിറിൽ ഓണാഘോഷവും നിർധന കടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും ശ്രീകൃഷ്ണ ആയുർവേദ ചികിത്സാ കേന്ദ്രം ഡയറക്ടർ ഡോ. വിജിത് ശശിധർ ഉദ്ഘാടനം ചെയ്തു. നിർധനരായ 40 കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകളും, ഓണക്കോടിയും നൽകിയത്.
നഗരസഭാ ചെയർമാൻ പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ സി. എൻ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പാൾ സുശീല ബാലകൃഷ്ണൻ, ക്ഷേമസമിതി പ്രസിഡന്റ് പ്രദീഷ്, മാതൃസമിതി പ്രസിഡന്റ് ശ്രീകല അജിത്, വൈസ് പ്രിൻസിപ്പാൾ എ.വി.ബിന്ദു, സുഭാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.