കോട്ടയം: കുന്നത്തുപറമ്പിൽ കുടുംബയോഗത്തിന്റെ 159-ാമത് കുടുംബസംഗമം നാളെ ഉച്ചകഴിഞ്ഞ് 2ന് വി.എം.ഷാജി മഴുവഞ്ചേരിലിന്റെ വീട്ടിൽ നടക്കും. സെക്രട്ടറി പി.ജി രാജൻ, സുനിൽകുമാർ, സി.എൻ.തമ്പി, ഗിരീഷ് മാധവൻ തുടങ്ങിയവർ പ്രസംഗിക്കും. പ്രസിഡന്റ് പി.ജി സലീംകുമാർ അദ്ധ്യക്ഷത വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം സുഭാഷ് ചന്ദ്രബോസ് നിർവഹിക്കും.