മുക്കൂട്ടുതറ : സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ ദൈവമാതാവിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും 9 ന് സമാപിക്കും. പെരുന്നാളിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 3.30 ന് ജപമാല, 4 ന് യാമ പ്രാർത്ഥന, യുഹനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ 4.15 ന് കുർബാന, വചന പ്രഘോഷണം. വൈകിട്ട് 6.30 ന് തിരുനാൾ പ്രദക്ഷിണം. സെന്റ് തോമസ് കുരിശടി, കൊണ്ടാട്ടുകുന്നേൽ പന്തൽ, കെ.ഒ.ടി റോഡ്, തറപ്പേൽ പന്തൽ എന്നിവിടങ്ങൾ ചുറ്റി ടൗണിൽ സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ കുരിശടിയിൽ എത്തുമ്പോൾ ഫാ. മാത്യു കാമുണ്ടകത്തിൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം പള്ളി അങ്കണത്തിൽ സമാപിക്കും. നാളെ വൈകിട്ട് 4ന് മൂന്നിന്മേൽ കുർബാന, തുടർന്ന് സ്നേഹവിരുന്ന്, മാജിക് ഷോ, 9 ന് രാവിലെ 8 ന് കുർബാന, സെമിത്തേരിയിൽ ധൂപപ്രാർത്ഥന, കൊടിയിറക്ക്, കലാകായിക മത്സരങ്ങൾ.