മുക്കൂട്ടുതറ : അരയാഞ്ഞിലിമണ്ണിൽ പമ്പാനദിക്ക് കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴക്കാലത്തെ യാത്രദുരിതം ചൂണ്ടിക്കാട്ടി ഊരുമൂപ്പൻ ടി. കെ. ജോസിന്റെ നേതൃത്വത്തിൽ മന്ത്രി എ.കെ. ബാലൻ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, ആന്റോ ആന്റണി എം.പി. രാജു എബ്രഹാം എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി.