പൂഞ്ഞാർ : മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമ്മാണം നടന്നു വരുന്ന നമസ്‌കാര മണ്ഡപങ്ങളുടെ ഉത്തരംവയ്പ്പ് നാളെ രാവിലെ 10.15നും 11 നും മദ്ധ്യേ നടക്കും. പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി,ക്ഷേത്രം മേൽശാന്തി അജേഷ് പൂഞ്ഞാർ ,സ്ഥപതി അശോകൻ മോനിപ്പള്ളി ,ശിൽപ്പി ചെങ്ങന്നൂർ സദാശിവൻ ആചാരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തച്ചൻ വൈക്കത്തുശ്ശേരി മധു ആചാരിയാണ് ഉത്തരം ചടങ്ങിന് നേതൃത്വം വഹിക്കും. രാവിലെ ഗണപതി ഹോമം ,വിശേഷാൽ പൂജകൾ എന്നിവയുണ്ട്.