കുഴിമറ്റം : എസ്.എൻ.ഡി.പി യോഗം കുഴിമറ്റം ശ്രീനാരായണ തീർത്ഥർ സ്മാരക ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷവും ഗുരുതീർത്ഥം ശ്രീനാരായണ കൺവെൻഷനും 13 മുതൽ 20 വരെ നടക്കും. 13 ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ജയന്തി സമ്മേളനത്തിൽ ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഗുരുതീർത്ഥം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ ജയന്തി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി പി.കെ. വാസു സ്വാഗതവും, പ്രസിഡന്റ് പി. മാധവൻ നന്ദിയും പറയും. ശ്രീനാരായണ കൺവെൻഷന്റെ ഭാഗമായി 14 മുതൽ 20 വരെ ദിവസവും വൈകിട്ട് 7 ന് വിവിധ വിഷയത്തിൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കും.