കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധുവിനെ ഇന്നലെ വൈകിട്ട് കാണാതായി. ഇടുക്കി കാന്തല്ലൂർ സ്വദേശിയായ മുപ്പത്തിയാറുകാരിയെയാണ് വൈകിട്ട് 5 മണിയോടെ കാണാതായത്. ഏറ്റുമാനൂർ ഐ.ടി.ഐയ്ക്ക് സമീപം താമസിക്കുന്ന യുവാവുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്ന് രാവിലെ കാന്തല്ലൂരിൽ നിന്ന് യാത്രചെയ്ത് മുഹൂർത്ത സമയത്ത് എത്താൻ സാധിക്കാത്തതിനാൽ വധുവും ബന്ധുക്കളും ഇന്നലെ വൈകിട്ട് ഏറ്റുമാനൂരിൽ എത്തി ലോഡ്ജിൽ മുറി എടുക്കുകയായിരുന്നു. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.