കോട്ടയം : മണർകാട് എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കൽ ഇന്ന് നടക്കും. രാവിലെ 11.30 ന് മദ്ധ്യാഹ്ന പ്രാർത്ഥനയെത്തുടർന്ന് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വർഷത്തിൽ ഒരിക്കൽ മാത്രം പൊതുദർശനത്തിനായി തുറക്കുന്ന ശുശ്രൂഷ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിക്കും. സ്ലീബാ പെരുന്നാൾ ദിവസമായ 14 ന് വൈകിട്ട് 5 ന് നടക്കുന്ന സന്ധ്യാപ്രാർത്ഥനയെത്തുടർന്ന് നടയടയ്ക്കും. ഉച്ചയ്ക്ക് 1ന് കറിനേർച്ച തയ്യാറാക്കുന്നതിലേക്കുള്ള പന്തിരുനാഴി ഘോഷയാത്രയും 5 ന് സന്ധ്യാപ്രാർത്ഥനയും, രാത്രി 8 ന് പ്രദിക്ഷണവും, 9.30 ന് ആകാശവിസ്മയ കാഴ്ചയും മാർഗംകളിയും പരിചമുട്ടുകളിയും, രാത്രി 12 ന് കറിനേർച്ച വിതരണവും നടക്കും.