onaghosham

വൈക്കം : ഓണപ്പൂക്കളമിട്ട് വിഭവസമൃദ്ധമായ സദ്യ ഒരുക്കി വൈക്കത്തിന്റെ വിവിധ മേഖലകളിൽ ഓണാഘോഷം കെങ്കേമമാക്കി. വിവിധ വകുപ്പ് ജീവനക്കാർ, സമുദായ സംഘടനകൾ, സ്ഥാപനങ്ങൾ, സർക്കാർ ജീവനക്കാർ തുടങ്ങിയവർ ഓണാഘോഷം സംഘടിപ്പിച്ചു.
വൈക്കം എസ്. എൻ. ഡി. പി. യോഗം വനിതാ സംഘം യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷത്തിന്റെ ഭാഗമായി യൂണിയൻ ഓഫീസിൽ പൂക്കളമിട്ടു. പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകൻ, വൈസ് പ്രസിഡന്റ് രമാ സജീവൻ, മണി മോഹൻ, സിനി പുരുഷൻ, സുശീല സാനു, കനകമ്മ പുരുഷൻ, അശ്വതി കിഷോർ, സുനില അജിത്, സുശീല മഹേന്ദ്രൻ, രത്‌നകുമാരി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഓണ സദ്യയും നടത്തി.
ഗംഗാനഗർ റസിഡൻഷ്യൽ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം നഗരസഭ പ്രതിപക്ഷ നേതാവ് എം.ടി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം ഗോപിക രമേശനെയും, ഗായകൻ വി. ഹരികൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു. പി.എൻ.രാധാകൃഷ്ണൻ, ആശാ പ്രതാപചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ, ഓണസദ്യ എന്നിവ നടത്തി.
പുളിഞ്ചുവട് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടി സി. കെ. ആശ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. കെ. സചീവോത്തമൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി. ശശിധരൻ, സിവിൽ പൊലീസ് ഓഫീസർ സിന്ധു, രേണുക രതീഷ്, എസ്. ഹരിദാസൻ നായർ, കെ. വേണു എന്നിവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും ഓണസദ്യയും നടത്തി.
നഗരസഭയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ഓണപ്പൂക്കളവും സദ്യയും നടത്തി. നഗരസഭ ചെയർമാൻ പി. ശശിധരൻ, സെക്രട്ടറി രമ്യ കൃഷ്ണൻ, സൂപ്രണ്ട് ഒ. വി. മായ, വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി, പി. മിനി, പി. അഖില, സന്ധ്യാ ശിവൻ, ബിജു വി കണ്ണേഴൻ എന്നിവർ പങ്കെടുത്തു.