കോട്ടയം: ദേവസ്വം ബോർഡിൽ ശബരിമലയുമായി ബന്ധപ്പെട്ട് ഗവൺമെന്റ് കൊണ്ടു വരുന്ന നിയമനിർമ്മാണം തിരുവിതാംകൂർ ദേവസ്വം ബോർഡ് കവനന്റിന് എതിരാണെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ കോട്ടയം ഗ്രൂപ്പ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയം കൊമേഴ്സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ളോയീസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഗ്രൂപ്പ് പ്രസിഡന്റ് എ.വി.ശങ്കരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ടി.ഡി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജി. ബൈജു, സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ പ്രേംകുമാർ, കൃഷ്ണകുമാരവാര്യർ, നെയ്യാറ്റിൻകര പ്രവീൺ, അഡ്വ.എൻ.എസ്. ഹരിശ്ചന്ദ്രൻ, വടവാതൂർ ഗോപകുമാർ, കിടങ്ങൂർ ജി. ഉണ്ണികൃഷ്ണൻ, വി.കെ. അശോക് കുമാർ, പാമ്പാടി സുനിൽ ശാന്തി, ഗണേശൻ പോറ്റി, എ.കെ. രാമപിഷാരടി, ടി.എൻ. സുധീഷ്, കെ.പ്രസാദ് കുമാർ, വേണുഗോപാൽ, തുറവൂർ രാജ് കുമാർ എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്നും വിരമിച്ചവരേയും തവിലിൽ ഡോക്ടറേറ്റ് നേടിയ തവിൽ വിദ്വാൻ കാവാലം ശ്രീകുമാറിനേയും ആദരിച്ചു. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു. യോഗത്തിൽ ഗ്രൂപ്പ് സെക്രട്ടറി സി.ആർ. അനൂപ് സ്വാഗതവും അജിത് നന്ദിയും പറഞ്ഞു.