കോട്ടയം : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ഓണനിലാവ് ഇന്ന് മുതൽ 11 വരെ തിരുനക്കര മൈതാനത്ത് നടക്കും. ആഘോഷത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് നാല് മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. ഇന്ന് വൈകിട്ട് 6.30ന് ഉല്ലാസ് പന്തളവും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോയും ഗാനമേളയുമുണ്ട്. നാളെ വൈകിട്ട് 4 ന് പ്രണവം ഓർക്കസ്ട്രയുടെ ഗാനമേള, 6.30ന് ഉഗ്രം ഉജ്ജലം വിസ്മയ കാഴ്ചകളിൽ ഗിന്നസ് റെക്കാഡ് ജേതാവ് സമ്പത്തിന്റെ ബാലൻസിംഗ് ഡാൻസ്, കോമഡി ഉത്സവം ഫെയിം ആദർശ് അവതരിപ്പിക്കുന്ന സൗണ്ട് മാജിക് വൺമാൻ ഷോ, ചാനൽ അവതാരകർ നയിക്കുന്ന ഗാനമേള. 10 ന് വൈകിട്ട് 6.30 ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം അമ്മ.