കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുക 13 സ്ഥാനാർത്ഥികൾ, എല്ലാവർക്കും ചിഹ്നവുമായി. ഇനി ചിഹ്നംകാട്ടി പ്രചാരണവും വോട്ടുപിടിത്തവും. യു.ഡി. എഫ് സ്ഥാനാർത്ഥി ജോസ് ടോം കൈതച്ചക്ക ചിഹ്നത്തിൽ മത്സരിക്കുമ്പോൾ മറ്റുമുന്നണികൾക്ക് പതിവ് പോല ക്ളോക്കും താമരയുമാണ്. ഇവരെ കൂടാതെ 10 സ്വതന്ത്രന്മാരും മത്സരിക്കും.

ജോസ് ടോം, മാണി സി. കാപ്പൻ, എൻ.ഹരി എന്നിവരെ കൂടാതെ ജോർജ്, ഫ്രാൻസിസ്, ബാബു ജോസഫ്, ഇഗ്നേഷ്യസ് ഇല്ലിമൂട്ടിൽ, മജു, ജോബി തോമസ്, ടോം തോമസ്, സി.ജെ.ഫിലിപ്പ്, ജോമോൻ ജോസഫ്, സുനിൽ കുമാർ, ജോസഫ് ജേക്കബ് എന്നിവരാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ.

സ്ഥാനാർത്ഥികൾ ചിഹ്നം

മാണി സി. കാപ്പൻ : ക്ലോക്ക്

എൻ. ഹരി : താമര

ജോർജ് ഫ്രാൻസീസ് : ടെലിവിഷൻ

ബാബു ജോസഫ് : ഓട്ടോറിക്ഷ

ഇഗ്‌നേഷ്യസ് ഇല്ലിമൂട്ടിൽ : ഇലക്ട്രിക് പോൾ

അഡ്വ. ജോസ് ടോം : പൈനാപ്പിൾ

മജു : ടെലിഫോൺ

ജോബി തോമസ് : ബേബി വാക്കർ

ടോം തോമസ് : അലമാര

സി.ജെ. ഫിലിപ്പ് : ബലൂൺ

ജോമോൻ ജോസഫ് : കരിമ്പ് കർഷകൻ

സുനിൽകുമാർ : വളകൾ

ജോസഫ് ജേക്കബ് : തയ്യൽമെഷീൻ

ആകെ പോളിംഗ് ബൂത്തുകൾ : 176
നഗരസഭയിൽ : 18
പഞ്ചായത്തുകളിൽ : 158

വോട്ടെണ്ണൽ കേന്ദ്രം

കാർമൽ പബ്ലിക് സ്‌കൂൾ, പാലാ

വെബ് കാസ്റ്റിംഗ് സൗകര്യമുള്ളത്
ഗവ.ആശ്രമം എൽ.പി സ്‌കൂൾ പുലിയന്നൂർ

മൈക്രോ ഒബ്‌സർവർമാരുള്ള ബൂത്തുകൾ
മുത്തോലി സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂൾ
മല്ലികശേരി ഡോമിനിക് സാവിയോസ് യു.പി സ്‌കൂൾ

മാതൃകാ പോളിംഗ് ബൂത്തുകൾ
സെന്റ്.തോമസ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ
പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്
അരുണാപുരം അൽഫോൻസാ കോളേജ്
പാലാ സെന്റ്. തോമസ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

വനിതകൾ മാത്രം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായുള്ള ബൂത്ത്
കിഴതടിയൂർ സെന്റ്. വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ