കോട്ടയം : മുളന്തുരുത്തി റെയിൽപ്പാത ഇരട്ടിപ്പിക്കലിനായി മുട്ടമ്പലം, അതിരമ്പുഴ, പെരുമ്പായിക്കാട് വില്ലേജുകളിൽ ഏറ്റെടുത്തിട്ടുളള ഭൂമിയുടെ ഉടമസ്ഥർ ബന്ധപ്പെട്ട രേഖകൾ നൽകണം. അതിരമ്പുഴ വില്ലേജിൽപ്പെട്ടവർക്ക് 26 നും, പെരുമ്പായിക്കാട് വില്ലേജിൽപ്പെട്ടവർ 27 നും, മുട്ടമ്പലം വില്ലേജിൽപ്പെട്ടവർക്കു ഒക്ടോബർ 5 നും എൽ.എ റയിൽവേ സ്‌പെഷ്യൽ തഹസീൽദാർ ഓഫീസിൽ രാവിലെ 10.30 മുതൽ അവാർഡ് എൻക്വയറി നടത്തും. അസൽ ആധാരം, മുന്നാധാരം, തന്നാണ്ടിലെ കരം തീർത്ത രസീത്, വില്ലേജ് ഓഫീസിൽ നിന്നുളള പൊസെഷൻ ആൻഡ് നോൺ അറ്റാച്ചുമെന്റ് സർട്ടിഫിക്കറ്റ്, സബ് രജിസ്ട്രാർ ഓഫീസിൽനിന്നുളള ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ, അനന്തരവകാശ സർട്ടിഫിക്കറ്റ് (ആവശ്യമുളള പക്ഷം) എന്നിവയുടെ അസലും പകർപ്പും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ അതത് വില്ലേജിൽ ഓഫീസിലും തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും.