പൊൻകുന്നം: തിരക്കും ഗതാഗതക്കുരുക്കും നിത്യസംഭവമാകുന്ന പൊൻകുന്നം പട്ടണത്തിൽ കാൽനടയാത്രക്കാർക്കായി നിർമ്മിച്ച നടപ്പാതയിൽ മാലിന്യക്കൂമ്പാരം .അശാസ്ത്രീയമായി നിർമ്മിച്ച നടപ്പാതയിലൂടെ ഇതുവരെ ഒരാളുപോലും നടന്നുപോയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രൈവറ്റ് ബസ് സ്റ്റാന്റിന് ഇടതുവശം കോയിപ്പള്ളി റോഡിൽ മിനി സിവിൽ സ്റ്റേഷന്റെ മതിലിനോട് ചേർന്നാണ് നടപ്പാത. റോഡിൽനിന്നും രണ്ടടി ഉയരത്തിൽ നാലടിവീതിയിൽ തറയിൽ ടൈലും പതിപ്പിച്ച് നിർമ്മിച്ച നടപ്പാതയുടെ വശത്ത് കൈവരിയും പിടിപ്പിച്ചിട്ടുണ്ട്.
ലക്ഷങ്ങളാണ് ഇതിനായി മുടക്കിയത്. ആദ്യം ഇവിടെ പരസ്യബോർഡുകൾ നിറയുകയും പരാതിയെത്തുടർന്ന് അവ നീക്കുകയും ചെയ്തു. ഡി.ഇ.ഒ ഓഫീസ്,ഡി,വൈ.എസ്.പി.ഓഫീസ് ,സബ്‌ജെയിൽ,പൊലീസ് ക്വാർട്ടേഴ്‌സ് ,നിരവധി കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും കോയിപ്പള്ളി ഭാഗത്തേക്ക് പോകുന്നവർക്കും വേണ്ടിയാണ് നടപ്പാത ഒരുക്കിയത്. ഇത്രയും സ്ഥലം ഉപയോഗശൂന്യമായി പോയതല്ലാതെ നടപ്പാതകൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നാണ് ടൗണിലെ വ്യാപാരികൾ പറയുന്നത്. ഇതുമൂലം കോയിപ്പള്ളി റോഡിന്റെ വീതി കുറഞ്ഞു .സ്റ്റാൻഡിൽനിന്നും ബസ് ഇറങ്ങുമ്പോൾ സ്ഥലപരിമിതിമൂലം കോയിപ്പള്ളി റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്.
നടപ്പാത കൊണ്ട് പ്രയോജനമില്ലെന്ന് നാട്ടുകാർ
നടപ്പാത മൂലം റോഡിന്റെ വീതി കുറഞ്ഞതായി പരാതി
ബസുകൾക്ക് കടന്നുപോകാനും ബുദ്ധിമുട്ട്
അഭിപ്രായം---- ആർക്കും പ്രയോജനമില്ലാത്തനടപ്പാത പൊളിച്ചുകളഞ്ഞാൽ റോഡിന് വീതി കൂടും.അപകടങ്ങൾ കുറയ്ക്കാനും കഴിയും --
രാധാകൃഷ്ണൻഓട്ടോറിക്ഷാ ഡ്രൈവർ.
ചിത്രവിവരണം---
പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ഉപയോഗശൂന്യമായ നടപ്പാത