 രാമപുരം ശാഖയിൽ

പാലാ: എസ്. എൻ.ഡി.പി യോഗം 161-ാം നമ്പർ രാമപുരം ശാഖയിൽ ശ്രീനാരായണ ജയന്തി ആഘോഷ ഭാഗമായി വിവിധ പരിപാടികൾ നടത്തും. 2.30 ന് കൊണ്ടാട് സുബ്രഹ്മണ്യ ഗുരദേവക്ഷേത്രത്തിൽ നിന്നും രാമപുരം ഗുരുമന്ദിരത്തിലേക്ക് ജയന്തി ഘോഷയാത്ര പുറപ്പെടും. യൂണിയൻ കമ്മിറ്റിയംഗം ഷിബു കല്ലറയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. അനീഷ് ഇരട്ടയാനി ആശംസകൾ നേരും.

4.30 ന് നടക്കുന്ന ജയന്തി സമ്മേളനം മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുകുമാരൻ പെരുമ്പ്രായിൽ അദ്ധ്യക്ഷത വഹിക്കും. ബൈജു ജോൺ ജയന്തി സന്ദേശം നൽകും. അനിതാ രാജു മുഖ്യ പ്രഭാഷണം നടത്തും. ദേവസ്വം സെക്രട്ടറി പി.ആർ. രവി, വനജാ ശശി എന്നിവർ സ്‌ക്കോളർഷിപ്പുകൾ വിതരണം ചെയ്യും .

കെ.ആർ. ശശിധരൻ , സി.ടി. രാജൻ, ഷൈനി സന്തോഷ്, സുരേന്ദ്രൻ അറയാനിക്കൽ, മിനി ശശി, കെ.എ. രവി, സുധാകരൻ വാളി പ്ലാക്കൽ, സന്തോഷ് കിഴക്കേക്കര എന്നിവർ ആശംസകൾ നേരും.

 തെക്കുംമുറി ശാഖയിൽ


തെക്കുംമുറി: എസ്. എൻ. ഡി.പി യോഗം 3385ാം നമ്പർ തെക്കുംമുറി ശാഖയിൽ രാവിലെ 8ന് പ്രസിഡന്റ് സതീശ് പാലം പുരയിടം പതാക ഉയർത്തും. 8.30 ന് സമൂഹപ്രാർത്ഥന. 9.30 മുതൽ കലാകായിക മത്സരങ്ങൾ 1 ന് മഹാപ്രസാദമൂട്ട്.

4.30 ന് ചതയദിന ഘോഷയാത്ര. 7ന് ദീപാരാധന 7.30 ന് ശാഖാ പ്രസിഡന്റ് എം.എൻ. സതീശ് പാലം പുരയിടം സമ്മാനങ്ങൾ വിതരണം ചെയ്യും.

 കെഴുവംകുളം ശാഖയിൽ

കെഴുവംകുളം: എസ്. എൻ. ഡി.പി യോഗം 106ാം നമ്പർ കെഴുവംകുളം ശാഖയിലെ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള കലാകായിക മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കും.ശാഖാ പ്രസിഡന്റ് രാജു പര്യാത്ത് ഉദ്ഘാടനം ചെയ്യും. മത്സരങ്ങൾ നടക്കുന്നതിനാൽ ബാലജനയോഗം ക്ലാസ്സുകൾ ഇന്നുണ്ടായിരിക്കുന്നതല്ല.