കോട്ടയം : തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥികളും പാർട്ടികളും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് കേന്ദ്രനിരീക്ഷക നിർദ്ദേശിച്ചു. പ്രചാരണച്ചെലവ് 28 ലക്ഷം രൂപയിൽ കൂടരുത്. ചെലവുകളുടെ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുകയും പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോൾ ഹാജരാക്കുകയും വേണം. 11, 16, 19 തീയതികളിൽ ചെലവ് പരിശോധന നടക്കും. ഇന്നു രാവിലെ 10.30ന് സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കുമായി ചെലവ് നിരീക്ഷകന്റെ സാന്നിധ്യത്തിൽ ക്ലാസ് നടത്തും.