കാഞ്ഞിരപ്പള്ളി: ചിറ്റാർപുഴയുടെയും, അനുബന്ധ കൈത്തോടുകളുടെയും സംരക്ഷണത്തിന് വേണ്ടി ഗ്രാമപഞ്ചായത്തിന്റെയും ,ഹരിത കേരളം മിഷന്റെയും നേതൃത്വത്തിൽ രൂപം കൊണ്ട ചിറ്റാർപുനർജനി മിഷന്റെ പ്രവർത്തനം പ്രകൃതി സൗഹൃദ ടൂറിസം രംഗത്തേക്കും. പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി ചിറ്റാർ പുനർജനി മിഷന്റെ നേതൃത്വത്തിൽ പൂതക്കുഴി ഫാബീസ് പട്ടിമറ്റം റോഡരികിൽ നാലുമണിക്കാറ്റ് മാതൃകയിൽ വഴിയോര വിശ്രമ വിനോദ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ആൾ താമസം കുറഞ്ഞ പ്രദേശത്തെ മാലിന്യ നിക്ഷേപം ഒഴിവാക്കി പൊതുജനങ്ങൾക്ക് വിനോദത്തിനുള്ള കേന്ദ്രമായി ഈ പ്രദേശത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുകയെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന പഞ്ചായത്തംഗവും, ചിറ്റാർപുനർജനി ജനറൽ കൺവീനറുമായ എം.എ.റിബിൻഷാ പറഞ്ഞു.
ആദ്യ ഘട്ടമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് നാഷനൽ സർവീസ് സ്‌കീം വോളണ്ടിയർമാർ,നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ കാടു വെട്ടി തെളിച്ച് ,മാലിന്യങ്ങൾ ഒഴിവാക്കി ശുചീകരിച്വഴിയോര വിശ്രമകേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ശുചീകരണ യജ്ഞം പഞ്ചായത്തംഗം നുബിൻ അൻഫൽ ഉദ്ഘാടനം ചെയ്തു .ചിറ്റാർപുനർജനി പൂതക്കുഴി പടപ്പാടി പ്രാദേശിക സമിതി ജനറൽ കൺവീനർ നസീർ ഖാൻ അദ്ധ്യക്ഷനായി.അമാൻ നഗർ ജുമാ മസ്ജിദ് ഇമാം സാദിഖ് മൗലവി അൽദാരിമി അനുഗ്രഹ പ്രഭാഷണം നടത്തി. ചിറ്റാർ പുനർജനി മിഷൻ ഭാരവാഹികളായ സ്‌കറിയാ ഞാവള്ളി, റിയാസ് കാൾടെക്‌സ്, പ്രാദേശിക സമിതി ഭാരവാഹികളായ വി.കെ.നസീർ, ആസിഫ്, അൻഹർ തേനംമാക്കൽ,ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ വിപിൻ രാജു, അൻഷാദ് ഇസ്മായിൽ, കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജ് എൻ.എസ്.എസ് .യൂണിറ്റ് പോഗ്രാം ഓഫീസർ ജോജി തോമസ്,വോളണ്ടിയർ ഓഫീസർമാരായ മെൽബിൻ ജേക്കബ്, അർഷദ് മുഹമ്മദ്, സാഫ് പ്രതിനിധി ഷാജി വലിയകുന്നത്ത് എന്നിവരുടെ നേതൃത്വത്തിൽ അറുപതോളം സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശം ശുചീകരിച്ചു.
ചിത്രവിവരണം--- ചിറ്റാർപുനർജനി മിഷൻഒരുക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ശുചീകരണ യജ്ഞം ഗ്രാമപഞ്ചായത്തംഗം നുബിൻ അൻഫൽ ഉദ്ഘാടനം ചെയ്യുന്നു.