ഐങ്കൊമ്പ്: ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്‌കൂളിൽ നടന്ന ഭാരതീയ വിദ്യാനകേതൻ സ്‌കൂളുകളുടെ ശാസ്ത്ര ഗണിതശാസ്ത്ര മേള 'ചന്ദ്രായനം 2019 'ൽ ജില്ലാ അടിസ്ഥാനത്തിൽ 254 പോയിന്റ് നോടി കോട്ടയം ജില്ല ഓവറോൾ ജേതാക്കളായി. തിരുവനന്തപുരം ജില്ല രണ്ടാംസ്ഥാനവും തൃശ്ശൂർ മൂന്നാം സ്ഥാനവും നേടി.
സ്‌കൂൾ അടിസ്ഥാനത്തിൽ പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂൾ ഓവറോൾ ജേതാക്കളായി. ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ പാറശ്ശാല രണ്ടാം സ്ഥാനവും വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ മാവേലിക്കര മൂന്നാം സ്ഥാനവും നേടി.
46 വിഷയങ്ങളിലായി സംസ്ഥാനത്ത് ഉടനീളമുള്ള എഴുന്നൂറോളം വിദ്യാർഥികൾ മേളയിൽ പങ്കെടുത്തു
പ്രമുഖ ശാസ്ത്രജ്ഞനും കൊച്ചിൻ യൂണവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഫോട്ടോണിക്‌സ് വിഭാഗം മുൻ അദ്ധ്യക്ഷനുമായ ഡോ.വി.പി.എൻ. നമ്പൂതിരി ശാസ്ത്ര മേള ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭാരതി ക്ഷേത്രീയ സംഘടനാ കാര്യദർശി എ.സി. ഗോപിനാഥ്, സംസ്ഥാന ശാസ്ത്രമേള പ്രമുഖ് കെ.മോഹൻകുമാർ,ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എസ്. ലളിതാംബിക കുഞ്ഞമ്മ, ജനറൽ കൺവീനർ പി.ജി മോഹൻദാസ്, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം, ഗ്രാമപഞ്ചായത്ത് അംഗം ലിസി സണ്ണി, അംബികാ അധ്യാപകൻ സ്‌കൂൾ പ്രിൻസിപ്പൽ സിഎസ് പ്രതീഷ്, മാനേജർ ഡി. ചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു