പാലാ: പാലാ-കോട്ടയം റൂട്ടിൽ പുലിയന്നൂരിൽ കാറും ബൈക്കും കൂട്ടയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. ബൈക്ക് യാത്രക്കാരനായ കടപ്പൂർ വട്ടുകുളംജോമോൻ പരിക്കുകളോടെകോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാറോടിച്ചിരുന്ന പാലാ സന്ധ്യബേക്കറി ജീവനക്കാരൻജോമിയെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തു നിന്നും പാലായ്ക്ക് വന്ന കാറും പാലാ ഭാഗത്തു നിന്ന്‌കോട്ടയത്തിനുപോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാർ ബൈക്കിലിടിച്ചശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നു. കാറിന്റെ മുൻവശം തകർന്നു.