പാലാ : കഴിഞ്ഞ മൂന്നര വർഷത്തെ എൽ.ഡി.എഫ് ഭരണം തൊഴിൽമേഖലയെ തകർത്തെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ടവർ പാലായിൽ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും കെ.ടി.യു.സി സംഘടിപ്പിച്ച തൊഴിലാളിസംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ജോസുകൂട്ടി പൂവേലി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ജോസ് ടോമിനെ പൈനാപ്പിൾ നൽകിയാണ് തൊഴിലാളികൾ സ്വീകരിച്ചത്. സണ്ണി തെക്കേടം, ജോസ്. പുത്തൻകാലാ, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ടോമി മൂലയിൽ, അഡ്വ.ജോബി കുറ്റിക്കാട്ട് ,ബൈജു കൊല്ലം പറമ്പിൽ , പൗലോസ് കാരമുള്ളിൽ , ഷിബു കാരുമുള്ളിൽ, സാബു കാരക്കൽ, ജോണി അലാറ്റ, കെ.സി.കുഞ്ഞുമോൻ, പ്രദീപ് രാമപുരം, സിബി പുന്നത്താനം, വർക്കിച്ചൻ കേളപ്പനാൽ, ടോമി കണ്ണംകുഴിയിൽ, സജി നെല്ലുംകുഴി,ടോമി കട്ടയിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.