തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 2485-ാം നമ്പർ മാന്നാർ ശാഖയുടെയും വിവിധ പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ 13 ന് ശ്രീനാരായണഗുരു ജയന്തി വിപുലമായ പരിപാടികളോടെ ആചരിക്കും.രാവിലെ 8ന് ശാഖാ പ്രസിഡന്റ് പതാക ഉയർത്തും. 9ന് ചതയദിന പ്രാർത്ഥന, ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം. 10.30 ന് നടക്കുന്ന ചതയദിന സമ്മേളനം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് കെ.പി കേശവൻ സ്വാഗതം പറയും. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ക്യാഷ് അവാർഡ്, മൊമന്റോ എന്നിവയുടെ വിതരണം നിർവഹിക്കും.ശാഖാ വൈസ് പ്രസിഡന്റ് എ.കെ വാസു, ശാഖാ വനിതാ സംഘം സെക്രട്ടറി സിന്ധു തുടങ്ങിയവർ പ്രസംഗിക്കും.ശാഖാ സെക്രട്ടറി ഷൈലാ ബാബു നന്ദി പറയും. തുടർന്ന് ചതയദിന സദ്യ, വൈകിട്ട് 3ന് ചതയദിന ഘോഷയാത്ര എന്നിവ നടക്കും.