agriculre
ജോബി ജോസഫ് തന്റെ കൃഷിയിടത്തിൽ

കടുത്തുരു ത്തി: കനത്ത മഴയ്ക്കിടയിലും ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ പച്ചക്കറി കൃഷിയിൽ മികച്ച നേട്ടം സ്വന്തമാക്കി യുവകർഷകൻ. പൂഴിക്കോൽ വട്ടക്കേരീൽ ജോബി ജോസഫാണ് സ്വന്തമായുള്ള കൃഷിയിടത്തിൽ ഓരേക്കർ വീതം പാവൽ, പടവലം എന്നിവയാണ് കൃഷി ചെയ്തത്. രണ്ട് ഇനങ്ങൾ കൃഷി ചെയ്യുന്നതിനായി ഒരു ലക്ഷത്തോളം രൂപ ചിലവായിരുന്നു. 55 രൂപ നിരക്കിൽ 600 കിലോ പാവയ്ക്കയും 35രൂപ നിരക്കിൽ 1800 കിലോ പടവലങ്ങയും ഇതിനോടകം വിപണിയിൽ വിറ്റിട്ടുമുണ്ട്. കാലാവസ്ഥ അനുകൂലമായി നിന്നാൽ ഇനി 2000 കിലോ പാവയ്ക്കയും 2500 കിലോ പടവലങ്ങയും കൂടി കൃഷിയിൽനിന്നും വിളവെടുക്കാൻ സാധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. ഓണം കഴിയുന്നതോടെ മാർക്കറ്റിലെ വിലയും കാലാവസ്ഥയും നോക്കി മറ്റ് കൃഷികളിലേക്ക് തിരിയനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ കർഷകൻ. പാടത്ത് കൂനകൂട്ടിയാണ് കൃഷിയിറക്കിയിരിക്കുന്നത്. കനത്ത മഴയിൽ കൃഷിയിടത്തിൽ വെള്ളം കയറിയെങ്കിലും തടം ഉയർത്തി കൃഷി ചെയ്തിരുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയിൽനിന്നും കൃഷിയെ രക്ഷിക്കാനും കഴിഞ്ഞു. ഉയർന്ന വില ലഭിച്ചതിനാൽ ഇത്തവണത്തെ കൃഷി ലാഭകരമാണെന്ന് ജോബി പറയുന്നത്.