പുതുപ്പള്ളി: എസ്.എൻ.ഡി.പി യോഗം പുതുപ്പള്ളി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കും. 13ന് രാവിലെ 6 മുതൽ ഗണപതിഹോമം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, മഹാശാന്തിഹവനം, ഗുരുദേവ ഭാഗവത പാരായണം തുടങ്ങിയ ചടങ്ങുകൾ നടക്കും. രാവിലെ 8ന് പ്രസിഡന്റ് പി.എസ്. സുഗതൻ പതാക ഉയർത്തും. 9ന് ക്ഷേത്രസന്നിധിയിൽ നിന്ന് രഥഘോഷയാത്ര പുറപ്പെടും. ഉച്ചക്ക് 3ന് കാഞ്ഞിരത്തുംമൂട് കവലയിൽ നിന്ന് ക്ഷേത്രത്തിലേക്ക് സാംസ്കാരിക ഘോഷയാത്ര, 4ന് ക്ഷേത്രസന്നിധിയിൽ പ്രദക്ഷിണം, സമൂഹപ്രാർത്ഥന, വിദ്യാഭ്യാസ അവാർഡ് വിതരണം, ചികിത്സാ സഹായ വിതരണം എന്നിവയാണ് പ്രധാന പരിപാടികൾ.
തളിയിൽകോട്ട: എസ്.എൻ.ഡി.പി യോഗം തളിയിൽക്കോട്ട ശാഖയിൽ ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 13 ന് രാവിലെ 8ന് പ്രസിഡന്റ് എം.വി. ബിജു പതാക ഉയർത്തും. 9ന് നടക്കുന്ന കലാ കായിക മത്സരങ്ങൾ കിളിരൂർ എസ്.എൻ.ഡി.പി എച്ച്.എസ് റിട്ട. പ്രിൻസിപ്പൽ സോമകുമാരൻ ഉദ്ഘാടനം ചെയ്യും. 3ന് നടക്കുന്ന ജയന്തി സമ്മേളനം കോട്ടയം യൂണിയൻ കൗൺസിലർ പി.ബി. ഗിരീഷ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് അദ്ധ്യക്ഷതവഹിക്കും. വി.ജയകുമാർ (കേരളകൗമുദി) ജയന്തി സന്ദേശം നൽകും.
പാമ്പാടി സൗത്ത്: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരക്കാട് (പാമ്പാടി സൗത്ത്) ശാഖയിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്ര, ജയന്തി സമ്മേളനം, വിദ്യാഭ്യാസ അവാർഡ് വിതരണം, സമൂഹസദ്യ, രവിവാരപാഠശാല വിദ്യാർത്ഥികൾക്ക് സമ്മാനദാനം തുടങ്ങിയ പരിപാടികൾ നടക്കും. വൈകിട്ട് 3.45ന് നടക്കുന്ന ജയന്തിസമ്മേളനം പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വൻ ഉദ്ഘാടനം ചെയ്യം. ശാഖ പ്രസിഡന്റ് വി.ജി. ദാസമണി അദ്ധ്യക്ഷത വഹിക്കും. യൂത്തുമൂവ്മെന്റ് കേന്ദ്രകമ്മിറ്റി അംഗം ബിബൻഷാൻ ജയന്തി സന്ദേശം നൽകു. രവിവാര പാഠശാല പി.ടി.എ പ്രസിഡന്റ് കെ. സന്തോഷ് കുമാർ സമ്മാനദാനവും, യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. ശാന്താറാം റോയ് തോളൂർ വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തും.
എറികാട്: ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം എറികാട് ശാഖയിൽ വിവിധ പരിപാടികൾ നടക്കും. രാവിലെ 7ന് ശാഖ പ്രസിഡന്റ് ഇ.കെ. പ്രകാശൻ പതാക ഉയർത്തും. 8.30ന് യൂത്തുമൂവ്മെന്റ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചതയദിന സന്ദേശയാത്ര നടത്തും. 11.30ന് മഹാപ്രസാദമൂട്ട്, 3ന് ഘോഷയാത്ര, 5.30ന് ജയന്തി സമ്മേളനം, മഹാഗുരുപൂജ, സർവൈശ്വര്യപൂജ, സമൂഹപ്രാർത്ഥന എന്നിവയാണ് മറ്റ് പരിപാടികൾ.
മണർകാട്: എസ്.എൻ.ഡി.പി യോഗം മണർകാട് ശാഖ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8 മുതൽ പൂക്കളമത്സരം, കലാകായിക മത്സരം, ഉച്ചക്ക് 12.ന് വിശേഷാൽ ഗുരുപൂജ, മഹാപ്രസാദമൂട്ട്, വൈകിട്ട് 4ന് ഘോഷയാത്ര, 7ന് ദീപാരാധന, ദീപക്കാഴ്ച, 10.30ന് പൊതുസമ്മേളനം എന്നിവയാണ് പ്രധാനപരിപാടികൾ.
പാമ്പാടി ഈസ്റ്റ്: ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പാമ്പാടി ഈസ്റ്റ് ശാഖയിൽ രാവിലെ 9 ന് മഹാഗുരുപൂജ, 10.30ന് സർവൈശ്വര്യപൂജ, 2.30ന് ഘോഷയാത്ര, 4ന് പൊതുസമ്മേളനം എന്നിവ നടക്കും. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. ശാന്താറാം റോയ് തോളൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് വി.ജി. രാജു അദ്ധ്യക്ഷത വഹിക്കും. എം.എൻ. ഉപമ രാജൻ ചതയദിന സന്ദേശം നൽകും. ആതിര സോമൻ പ്രസംഗിക്കും. സെക്രട്ടറി പി.കെ. കുമാരൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ആർ. റജി നന്ദിയും പറയും.