ചങ്ങനാശേരി: സർഗക്ഷേത്ര ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 7 ദിവസങ്ങളിലായി നടന്ന സംസ്ഥാനതല പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നാടകമായി തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നാടകമായി കൊല്ലം ആവിഷ്‌കാരയുടെ അക്ഷരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻമാർ: അശോക്, ശശി (ഇതിഹാസം), രചന: ജയൻ തിരുമന (വടകര വരദയുടെ അച്ചൻ), നടൻ: സോബി ആലപ്പുഴ (ഇതിഹാസം), നടി: ഗ്രീഷ്മ ഉദയ് (ഇതിഹാസം), ഗാനരചന: രാജീവ് ആലുങ്കൽ (വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ്), സംഗീതം: എം.കെ. അർജുനൻ മാസ്റ്റർ (ഇതിഹാസം). സമ്മാനവിതരണം സംവിധായകൻ ബ്ലസ്സി നിർവഹിച്ചു. സർഗ്ഗക്ഷേത്ര രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ അടിച്ചിറയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി, സെക്രട്ടറി ജിജി ജോർജ്, ഫൈൻ ആർട്‌സ് സൊസൈറ്റി ചെയർമാൻ വി.ജെ.ലാലി, സെക്രട്ടറി എസ്. പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.