onakittu

തലയോലപ്പറമ്പ്: കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്‌കൂളിൽ ഓണാഘോഷം സാമൂഹ്യ സമരസത ദിനമായി ആഘോഷിച്ചു.സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ സരസ്വതി എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർമാൻ കെ.ജി ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി മുളക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഷ്ടത അനുഭവിക്കുന്ന 80 ഓളം നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ഓണ കിറ്റ് വിതരണം ട്രസ്റ്റ് ചെയർമാൻ ആമേടമംഗലം വാസുദേവൻ നമ്പൂതിരി നിർവ്വഹിച്ചു. അവശത അനുഭവിക്കുന്നവർക്കുള്ള ചികിത്സാ, പെൻഷൻ വിതരണവും ഇതിനോടനുബന്ധിച്ച് നടത്തി. കുട്ടികളുടെ പൂക്കള മത്സരം, ഓണകളികൾ, വടംവലി മത്സരം, ഓണപ്പാട്ട് എന്നിവയും നടത്തി.സ്‌കൂൾ മാനേജർ കെ.ടി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൾ കെ.വിജയകുമാർ, കെ.എ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എ. സുകുമാരൻ നായർ, പി എം ചന്ദ്രശേഖരൻ.പി.കെ ഭക്തകുമാർ, പ്രിൻസ്, അദ്ധ്യാപകരായ കെ.കെ ബേബി, കെ.ജി സുധീഷ് ,എം.കെ.രാജി മോൾ.എസ് അബിളി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.