കോട്ടയം: എസ്.എൻ.ഡി.പി യോഗം 1348 -ാം നമ്പർ തൃക്കൊടിത്താനം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണവും 13 ന് ആർ.ശങ്കർ സ്‌മാരക ഹാളിൽ നടക്കും. രാവിലെ ഏഴിന് പതാക ഉയർത്തൽ. ഒൻപതിന് ഗുരുദേവകീർത്തനാലാപനം. 9.30 ന് ജയന്തി സമ്മേളനവും വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ ആക്‌ടിംഗ് പ്രസിഡന്റ് കെ.എൻ ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ജയന്തിദിന സന്ദേശം നൽകും. കൗൺസിലർ പി.എം രാജീവ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം കെ.ജി പ്രസന്നൻ, ക്ഷേത്രയോഗം ട്രഷറർ പി.ആർ അനിയൻ എന്നിവർ വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം നടത്തും. 12 ന് പായസ വിതരണം നടക്കും.
മാടപ്പാട് കോത്തല 405 -ാം നമ്പർ കോത്തല ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം 13 ന് ശ്രീസൂര്യനാരായണപുരം സൂര്യദേവക്ഷേത്ര സന്നിധിയിൽ നടക്കും. 4.30 മുതൽ 5.30 വരെ നിർമ്മാല്യ ദർശനം, അഭിഷേകം, ഉഷപൂജ, സൂര്യാർഘ്യം. 5.30 മുതൽ ആദിത്യപൂജ, ഗുരുപൂജ, പുഷ്‌പാഞ്ജലി. 8 ന് ക്ഷേത്രം ശാന്തി വിശ്വനാഥൻ ശാന്തി ചതയ പതാക ഉയർത്തും. 8.30 യൂത്ത്‌മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന റാലി നടക്കും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി ഉദ്ഘാടനം ചെയ്യും. ഒൻപതിന് ഗുരുപൂജ, സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം എന്നിവ നടക്കും. ഉച്ചകഴിഞ്ഞ 2.30 ന് ജയന്തി സമ്മേളനത്തിൽ ചതയദിന സന്ദേശവും ഘോഷയാത്രയുടെ ഉദ്ഘാടനവും എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.എസ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. നാലിന് ശ്രീസൂര്യനാരായണപുരം സൂര്യക്ഷേത്രാങ്കണത്തിൽ നിന്നും ഘോഷയാത്രയ്‌ക്ക് വരവേൽപ്പ് നടക്കും. വൈകിട്ട് ആറിന് പായസവിതരണം.
എസ്.എൻ.ഡി.പി യോഗം 1919-ാം നമ്പർ അയ്‌മനം ശാഖയിലെ ഗുരുദേവജയന്തി ആഘോഷങ്ങൾ 11 മുതൽ 13 വരെ നടക്കും. രാവിലെ ഒൻപതിന് ശാഖാ പ്രസിഡന്റ് ടി.ഡി പ്രസന്നൻ പതാക ഉയർത്തും. 12 ന് രാവിലെ പത്തു മുതൽ കുട്ടികളുടെ കലാ - കായിക മത്സരങ്ങൾ. ഗുരുദേവജയന്തി ദിനമായ 13ന് രാവിലെ 5.30 ന് പ്രഭാതഭേരി. 10 ന് ഭജനാമൃതം. 11 ന് സമൂഹപ്രാർത്ഥന. 12.30 ന് ഗുരുപൂജ സമർപ്പണം. ആറിന് ഗുരുപ്രസാദവിതരണം. 6.15 ന് ചേരുന്ന സമ്മേളനവും എൻഡോവ്‌മെന്റ് വിതരണവും യൂണിയൻ കൗൺസിലർ ധനീഷ്‌കുമാർ ചെല്ലിത്തറ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.ഡി പ്രസന്നൻ അദ്ധ്യക്ഷത വഹിക്കും.
എസ്.എൻ.ഡി.പി യോഗം 42- ാം നമ്പർ മറ്റക്കര ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ 12 നും 13 നും നടക്കും. 12 ന് രാവിലെ പത്തു മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങൾ. 13 ന് രാവിലെ 5.30 ന് നടതുറപ്പ്. ആറിന് ഗണപതിഹോമം. എട്ടു മണിമുതൽ ഗുരുദേവകൃതികളുടെ പാരായണം. രാവിലെ ഒൻപതിന് പതാക ഉയർത്തൽ. 11 ന് നെടുങ്കണ്ടം സുബീഷ്‌കുമാറിന്റെ പ്രഭാഷണം. 12.30 ന് വിളക്ക് സമർപ്പണം. ഉച്ചയ്‌ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് ആറിന് താലപ്പൊലി ഘോഷയാത്ര. രാത്രി ഏഴിന് പൊതുസമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. 7.30 ന് തിരുവാതിര കളി.
എസ്.എൻ.ഡി.പി യോഗം 449-ാം നമ്പർ ആനിക്കാട് കാഞ്ഞിരമറ്റം ശാഖയിൽ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷവും പൊതുസമ്മേളനവും നടക്കും. രാവിലെ 5.30 ന് പ്രഭാതഗീതം, വിശേഷാൽ പൂജകൾ. 7.30 ന് ശാഖായോഗം ആക്‌ടിംഗ് പ്രസിഡന്റ് പതാക ഉയർത്തും. 11 മുതൽ വിശേഷാൽ ഗുരുപൂജയും, സമൂഹ പ്രാർത്ഥനയും തുടർന്ന് ജയന്തി സദ്യ. രണ്ടിന് മൂഴയിൽ ശ്രീശങ്കരനാരായണ ക്ഷേത്രസന്നിധിയിൽ നിന്നും ശാഖായോഗത്തിന്റെ നേതൃത്വത്തിലുള്ള മഹാജയന്തി ഘോഷയാത്ര ആരംഭിക്കും. 3.45 ന് സംയുക്ത ഘോഷയാത്ര മന്ദിരം ജംഗ്ഷനിൽ നിന്നും പുറപ്പെട്ട് പള്ളിക്കത്തോട് ജംഗ്ഷൻ വഴി ശ്രീനാരായണ നഗറിൽ എത്തിച്ചേരും. വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പിയോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മിറ്റി ചെയർമാൻ ഇ.പി കൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി മുഖ്യപ്രഭാഷണവും വിധവാ പെൻഷൻ വിതരണവും നടത്തും. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗം ഷൈലജാ രവീന്ദ്രൻ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും.
തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ഗുരുദേവജയന്തിയുടെ ഭാഗമായി ശ്രീനാരായണ ഗുരുദേവന് കലശവഴിപാട് നടക്കും.