കൊടുങ്ങൂർ:എസ്.എൻ.ഡി.പി.യോഗം 1145-ാം നമ്പർ വാഴൂർ ശാഖയിൽ ഗുരുദേവജയന്തി ആഘോഷം 12, 13 തിയതികളിൽ നടക്കും.12ന് ഉച്ചകഴിഞ്ഞ് 3 ന് യൂത്ത്മൂവ്‌മെന്റ് നടത്തുന്ന ഇരുചക്രവാഹനറാലി ശാഖാങ്കണത്തിൽ പാലാ എക്‌സൈസ് സബ്ബ് ഇൻസ്‌പെക്ടർ ബിനു കരിങ്ങനാട്ടിൽ ഫ്‌ളാഗ് ഓഫ് ചെയ്യും. ശാഖാ പ്രസിഡന്റ് സലികുമാർ വടക്കേൽ ചതയദിനസന്ദേശം നൽകും. റാലി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി 6.15 ന് ശാഖാങ്കണത്തിൽ സമാപിക്കും. രാവിലെ 7.30 ന് ശാഖാ പ്രസിഡന്റ് ബി.സലികുമാർ വടക്കേൽ പതാക ഉയർത്തും. 8ന് ഗുരുദേവഭാഗവതപാരായണം, 9ന് ഗുരുദേവ കൃതികളുടെ ആലാപനം,10ന് സമൂഹപ്രാർത്ഥന ,12ന് സമൂഹസദ്യ.
3.30ന് ചതയദിനഘോഷയാത്ര പുളിക്കൽകവലയിൽനിന്നും ആരംഭിക്കും.വൈകിട്ട് 6 ന് ദീപാരാധന,ദീപക്കാഴ്ച.7ന് പൊതുസമ്മേളനം എസ്.എൻ.ഡി.പി.യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ബി.സലികുമാർ അദ്ധ്യക്ഷനാകും.യൂണിയൻ കമ്മിറ്റി അംഗം വിശ്വനാഥൻ പനച്ചിക്കൽ അവാർഡ് വിതരണം നടത്തും.വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും മികച്ച കുടുംബയൂണിറ്റ് പ്രവർത്തകരേയും യോഗം അനുമോദിക്കും.എം.എൻ സലിമോൻ മാക്കൽ എൻഡോവ്‌മെന്റ് വിതരണം ചെയ്യും.ശാഖാ സെക്രട്ടറി പ്രസാദ് വല്യകല്ലുങ്കൽ,വൈസ് പ്രസിഡന്റ് ശശികലാഷാജി കളപ്പുരയ്ക്കൽ,വനിതാസംഘം സെക്രട്ടറി പ്രസന്ന മോഹൻ,യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അജുമോഹൻ പച്ചനാക്കുഴിയിൽ എന്നിവർ പ്രസംഗിക്കും.