sangeerthan-yathara-jpg

തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി. യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ മിടായികുന്നം 6009ാം നമ്പർ ശാഖയിൽ ഗുരു ജയന്തി വിളംബരമായി നടത്തിയ സങ്കീർത്തനയാത്ര യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ സത്യൻ മലാംകോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം സെക്രട്ടറി ബിജി സോമരാജൻ, അജേഷ്‌കുമാർ, രാധാ ബാബു, കുമാരി സത്യൻ, ബിന്ദു, ബാബു ഉഷസ്, ലാലപ്പൻ, ശ്രീജ സോനാകുമാർ, ഷീജ അനിൽ, ജാൻസി സുഗുണൻ, സരോജിനി തുടങ്ങിയവർ നേതൃത്വം നൽകി.