വൈക്കം : ചെത്തുതൊഴിലാളി ഫാമിലി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമവും വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എൻ. ഹരിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ സ്‌കോളർഷിപ്പ് വിതരണവും, യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ കുടുംബസഹായ ഫണ്ട് വിതരണവും നിർവഹിച്ചു. എം.എസ്. സുരേഷ്, ബി. രാജേന്ദ്രൻ, പി.സുഗതൻ, എം.ഡി.ബാബുരാജ്, ഡി.രഞ്ജിത്ത് കുമാർ, കെ.നാരായണൻ, കെ.എ.രവീന്ദ്രൻ, എം.കെ.സനൽകുമാർ, പി.ഡി.വിനോദ്, പി.ആർ.ശശി എന്നിവർ പ്രസംഗിച്ചു.