perumpallikavu

വൈക്കം : പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീ ക്ഷേത്രത്തിൽ തന്ത്രി മനയത്താറ്റുമന ജിതേഷ് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം നടത്തി. മേൽശാന്തി വിനു ഡി നമ്പൂതിരി സഹകാർമ്മികനായി. ക്ഷേത്ര സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് നാരായണ പണിക്കർ, സെക്രട്ടറി പി. സദാനന്ദൻ, ഖജാൻജി കെ. പി. രവീന്ദ്രനാഥൻ, രമാദേവി, ഗിരീഷൻ, സുമംഗല എന്നിവർ നേതൃത്വം നൽകി. പ്രസാദ വിതരണവും നടത്തി.