പാലാ: ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷങ്ങൾക്ക് നാടൊരുങ്ങി. മീനച്ചിൽ യൂണിയന് കീഴിലെ 48 ശാഖകളിലും വിപുലമായ പരിപാടികളോടെ ഗുരുദേവ ജയന്തി ആഘോഷം നടക്കും.
എസ്.എൻ.ഡി.പി യോഗം 781-ാം നമ്പർ പാലാ മീനച്ചിൽ ശാഖയിൽ ചതയനാളിൽ രാവിലെ 8 ന് ശാഖാ പ്രസിഡന്റ് വി.കെ. ഹരിദാസ് വലിയമറ്റത്തിൽ പതാക ഉയർത്തും. 10ന് ദേവരാജൻ വാര്യവീട്ടിൽ നിന്നുംഘോഷയാത്ര. 12ന്‌ചേരുന്ന സമ്മേളനം മുൻശാഖ പ്രസിഡന്റ് പി.കെ. രാമൻ പുറക്കുന്നേൽ ഉദ്ഘാടനം ചെയ്യും.ശോഭന ഭാസ്‌കരൻ ചതയദിന സന്ദേശം നൽകും. സിബി ഇ.സി. എൻഡോവ്‌മെന്റ് വിതരണം ചെയ്യും. ലീലാഗോവിന്ദൻ സ്‌കോളർഷിപ്പ് വിതരണം ചെയ്യും.ഘോഷയാത്ര വിജയികൾക്കുള്ള സമ്മാനദാനം കെ.ഡി. സുകുമാരൻ നിർവഹിക്കും. ചികിത്സാ സഹായവിതരണം വി.കെ. ശിവൻ നിർവഹിക്കും. മികച്ച വിജയം നേടിയ കുട്ടികളെ എൻ. ബാബു ഇരിക്കാട്ട് ആദരിക്കും. സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് വി.കെ. ഹരിദാസ് വലിയമറ്റത്തിൽ അദ്ധ്യക്ഷത വഹിക്കും. വി.എൻ. വിജയൻ വാഴയിൽ, സിറ്റി. പ്രകാശ്, സുനിൽ വി.എസ്, രാജേഷ് ഇ.റ്റി., സിന്ധു ഷാജു, വിഷ്ണുപ്രിയ തുടങ്ങിയവർ ആശംസകൾനേരും. ചതയസദ്യയും ഗുരുപൂജയും ഉണ്ട്.
പിറയാർ: എസ്.എൻ.ഡി.പി യോഗം 1223-ാം നമ്പർ കിടങ്ങൂർ പിറയാർ ശാഖയിൽ രാവിലെ 8 ന് ശാഖാ പ്രസിഡന്റ് കെ.ഗോപിനാഥ് കറുകശ്ശേരിൽ പതാക ഉയർത്തും. 8.30 ന് ഗുരുദേവ ഭാഗവത പാരായണം രാമകൃഷ്ണൻ ഐക്കരേട്ട്, 9.30 മുതൽ ഗുരുപൂജ, 10.30 ന് പി.കെ. രാജമ്മ ടീച്ചറിന്റെ പ്രഭാഷണം, 11.30 ന് നടക്കുന്ന ജയന്തി സമ്മേളനം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. കരുണാകരൻ ടി.കെ., പ്രൊഫ. മെൽബിജേക്കബ്, കുമാരി ആര്യാ അരവിന്ദ്, നിർമ്മല ശശി, കെ.ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിക്കും.
ഈരാറ്റുപേട്ട : എസ്.എൻ.ഡി.പി യോഗം 3245ാം നമ്പർ ഈരാറ്റുപേട്ട ശാഖയിൽ 13ന് രാവിലെ 9 ന് ശാഖാ ചെയർമാൻ കെ.ആർ. മനോജ് പതാക ഉയർത്തും. 9.30ന് രഥഘോഷയാത്ര, 11.30 ന് നടക്കുന്ന ജയന്തി സമ്മേളനം അഡ്വ. കെ.എം. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. രവീന്ദ്രൻ കൊമ്പനാൽ ജയന്തി സന്ദേശം നൽകും. ആർ. നന്ദകുമാർ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും. ഗീതാനോബിൾ സമ്മാനദാനം നിർവഹിക്കും. കുഞ്ഞുമോൻ നന്ദൻ, സുമ ബാബു, സുമ വിജയൻ, രാജേഷ് എം.ആർ. ഡാനീഷ് മൂഴിയ്ക്കൽ, ആര്യ വിജയൻ, ബിജു എ.എസ്. എന്നിവർ പ്രസംഗിക്കും.
അമ്പാറ: എസ്.എൻ.ഡി.പി യോഗം 780-ാം അമ്പാറ ശാഖയിൽ 13ന് രാവിലെ 6 ന് അഷ്ടദ്രവ്യമഹാ ഗണപതിഹോമം, 8ന് ശാഖാ പ്രസിഡന്റ് വിജയൻ പി.ജി. പതാക ഉയർത്തും. 8.15 ന് ഗുരുപൂജ, 9.30 ന് നടക്കുന്ന ജയന്തിദിനഘോഷയാത്ര അഡ്വ. കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. 11.30 ന് ഗുരുപൂജ സമർപ്പണം, 11.45 ന് സനീഷ് ചെല്ലപ്പൻ ജയന്തിദിന സന്ദേശം നൽകും. 12.30 ന് സ്‌കോളർഷിപ്പ് വിതരണം, 1 ന് മഹാപ്രസാദഊട്ട്, വൈകിട്ട് 6 ന് ദീപാരാധന.
വയല: എസ്.എൻ.ഡി.പി യോഗം 1131-ാം നമ്പർ വയല ശാഖയിൽ രാവിലെ 8ന് ശാഖാ പ്രസിഡന്റ് പി.റ്റി. അനിൽകുമാർ പതാക ഉയർത്തും. 9.30ന് ഗുരുദേവ കീർത്തനാലാപനം, 12.30ന് ഗുരുപൂജ, 2ന് വയല നെല്ലിക്കുന്ന് ജംഗ്ഷനിൽ നിന്നും ഘോഷയാത്ര, 2.30 ന് വയല ബാങ്ക് ജംഗ്ഷനിലും 3ന് സ്‌കൂൾ ജംഗ്ഷനിലും ഘോഷയാത്രയ്ക്ക് സ്വീകരണം, 4ന് ഘോഷയാത്ര സമാപനം. തുടർന്ന് എൻഡോവ്‌മെന്റ് വിതരണവും പായസ സദ്യയും.
കുമ്മണ്ണൂർ: എസ്.എൻ.ഡി.പി യോഗം 1135-ാം നമ്പർ കുമ്മണ്ണൂർ ശാഖയിൽ രാവിലെ 6 ന് ഗണപതിഹോമം, ഗുരുപൂജ, സമൂഹപ്രാർത്ഥന, 9ന് ശാഖാ പ്രസിഡന്റ് കെ.കെ.ഗോപിനാഥൻ പതാക ഉയർത്തും. 10ന് സമൂഹ പ്രാർത്ഥന, 12 ന് ഗുരുപൂജ, വൈകിട്ട് 3.30 ന് അഡ്വ. കെ.എം. സന്തോഷ് കുമാർ ചതയദിന സന്ദേശം നല്കും. 4ന് ഗുരുദേവ ചൈതന്യ യാത്ര കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു ഉദ്ഘാടനം ചെയ്യും. പി.എൻ. ബിനു, അഖിൽ കെ. രാധാകൃഷ്ണൻ, ബിന്ദു രമേശ്, ജയൻ കുമ്മണ്ണൂർ തുടങ്ങിയവർ പ്രസംഗിക്കും. വിനോദ് ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 6.15 ന് ദീപാരാധനയും ഭജനയും ഉണ്ട്.
ഏഴാച്ചേരി : എസ്.എൻ.ഡി.പി യോഗം 158-ാം നമ്പർ ഏഴാച്ചേരി ശാഖയിൽ ഇന്ന് രാവിലെ 9 മുതൽ വിവിധ മത്സരങ്ങൾ നടക്കും. 13ന് രാവിലെ 7ന് ഗുരുപൂജ, 8.30 ന് ശാഖാ പ്രസിഡന്റ് പി.ആർ. പ്രകാശ് പെരികിനാൽ പതാക ഉയർത്തും. 9 ന് സർവൈശ്വര്യപൂജ. 10 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മീനച്ചിൽ യൂണിയൻ ചെയർമാൻ അഡ്വ. കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. അനിൽകുമാർ ജയന്തിദിന സന്ദേശം നല്കും. പി.ആർ. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ശാഖാ സെക്രട്ടറി കെ.ആർ. ദിവാകരൻ കൈപ്പനാനിക്കൽ, ടി.കെ. വാരിജാക്ഷൻ, പി.ഡി. സജി, സാബു ജി, മാസ്റ്റർ അഭിരാം തുടങ്ങിയവർ ആശംസകൾ നേരും. ശാഖാ വൈസ് പ്രസിഡന്റ് റ്റി.എസ്. രാമകൃഷ്ണൻ തയ്യിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യും. ശാഖാ കമ്മറ്റിയംഗം വി.എസ്. പീതാംബരൻ സമ്മാനദാനം നിർവഹിക്കും. കെ.ആർ. ദിവാകരൻ സ്വാഗതവും ശോഭന സോമൻ നന്ദിയും പറയും. തുടർന്ന് പ്രസാദമൂട്ടും പായസവിതരണവും ഉണ്ട്.
മല്ലികശ്ശേരി: എസ്.എൻ.ഡി.പി യോഗം 4035-ാം നമ്പർ മല്ലികശ്ശേരി ശാഖയിൽ 12ന് വിവിധ മത്സരങ്ങൾ നടക്കും. 13ന് രാവിലെ 7 ന് ശാഖാ പ്രസിഡന്റ് ഇ.കെ. രാജൻ ഈട്ടിക്കൽ പതാക ഉയർത്തും. 8.30 ന് ഗുരുപൂജയും സമൂഹപ്രാർത്ഥനയും 12.30 പ്രസാദമൂട്ട്, 1.30 ന് ജയന്തി ഘോഷയാത്ര, 6.30 ന് ദീപാരാധന, 7 ന് നടക്കുന്ന ജയന്തി സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് ഇ.കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. സ്‌കോളർഷിപ്പ് വിതരണവും സമ്മാനദാനവും ഉണ്ട്.
മേലുകാവ്: എസ്.എൻ.ഡി.പി യോഗം 896-ാം നമ്പർ മേലുകാവ് ശാഖയിൽ രാവിലെ 10.30 ന് ജയന്തി ഘോഷയാത്ര അഡ്വ. കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഗുരുപൂജ, ഗുരുപുഷ്പാജ്ഞലി, ഗണപതിഹോമം എന്നിവയും ഉണ്ട്. 1.30 ന് നടക്കുന്ന പൊതുസമ്മേളനം അനീഷ് ഉദ്ഘാടനം ചെയ്യും. എ.എസ്. ശശി അദ്ധ്യക്ഷത വഹിക്കും. അനുരാഗ് പാണ്ടിക്കാട്ട് ജയന്തി സന്ദേശം നൽകും. എൻ. ഭാസ്‌കരൻ സ്‌കോളർഷിപ്പ് വിതരണം ചെയ്യും. കെ. ബെന്നി സമ്മാനങ്ങൾ വിതരണം ചെയ്യും. ബിന്ദു വിനു, സൈജു ഭാസ്‌കരൻ, ഓമന ശിവരാമൻ, കെ.ആർ. സോമൻ, എൻ.കെ. പ്രകാശൻ എന്നിവർ ആശംസകൾ നേരും.
കിടങ്ങൂർ: എസ്.എൻ.ഡി.പി യോഗം കിടങ്ങൂർ ശാഖയിലെ ശ്രീനാരായണഗുരുദേവജയന്തി ആഘോഷം 12,13 തീയതികളിൽ ശിവപുരം ക്ഷേത്രാങ്കണത്തിൽ നടക്കും.12ന് രാവിലെ 10 മുതൽ കായിക മത്സരങ്ങൾ.ഗുരുദേവ ജയന്തി ദിനമായി 13ന് രാവിലെ 6ന് ക്ഷേത്രത്തിൽ മഹാഗണപതിഹോമം, 6.30ന് ഗുരുപൂജ, 7ന് ഉഷ:പൂജ. 8.30ന് പ്രസിഡൻറ് ബിജു.ടി.ബി. പതാക ഉയർത്തും. ,9ന് വിശേഷാൽപൂജ, കുടുംബപൂജ-മേൽശാന്തി അനീഷ് കിടങ്ങൂർ,10ന് കലാമത്സരങ്ങൾ,11ന് അത്തപ്പൂക്കളമത്സരം, 11.30ന് പ്രഭാഷണം-ബിന്ദുപ്രകാശ്, 12ന് എൻഡോവ്‌മെന്റ് വിതരണം,സമ്മാനദാനം. സെക്രട്ടറി ബീനാ രാജു പ്രസംഗിക്കും. 12.30ന് മഹാപ്രസാദമൂട്ട്.
തിടനാട്:എസ്.എൻ.ഡി.പി യോഗം തിടനാട് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം 13ന് നടക്കും.രാവിലെ 8ന് പതാക ഉയർത്തൽ, 9ന് സമൂഹപ്രാർത്ഥന,ഗുരുദേവ കൃതികളുടെ പാരായണം, ഉച്ചയ്ക്ക് 12ന് പിണ്ണാക്കനാട് ഗുരുമന്ദിരത്തിൽ ഗൂരുപൂജ,പ്രസാദമൂട്ട്, 12.30ന് പ്രസാദ് കൂരോപ്പടയുടെ ചതയദിന സന്ദേശം, ഉച്ചകഴിഞ്ഞ് 2.30 ന് പിണ്ണാക്കനാട് ഗുരുദേവ മന്ദിരത്തിൽ നിന്ന് രഥഘോഷയാത്ര.4.15ന് തിടനാട് ഗുരുദേവമന്ദിരത്തിൽ ഗുരുപൂജബാബു നാരായണൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.4.30ന് വിദ്യാഭ്യാസ അവാർഡ് വിതരണം,പായസവിതരണം.
ഇടപ്പാടി: ആനന്ദഷൺമുഖ ക്ഷേത്രത്തിന്റേയും എസ്.എൻ.ഡി.പി. യോഗം ഇടപ്പാടി ശാഖയുടേയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവജയന്തിയും ഓണാഘോഷവും 12, 13 തീയതികളിൽ ക്ഷേത്രസന്നിധിയിൽ ആഘോഷിക്കും. 12ന് രാവിലെ പത്തിന് ക്ഷേത്രയോഗം പ്രസിഡന്റ് എം.എൻ. ഷാജി മുകളേൽ പതാക ഉയർത്തും. തുടർന്ന് ഓണാഘോഷ പരിപാടികൾ. 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഭരണങ്ങാനം കാണിക്കമണ്ഡപം ജംഗ്ഷനിൽനിന്ന് ഘോഷയാത്ര ക്ഷേത്രസന്നിധിയിലേക്ക്, മൂന്നരയ്ക്ക് ജയന്തി സമ്മേളനം. ശാഖാ പ്രസിഡന്റ് വത്സലാ ബോസ് അധ്യക്ഷതവഹിക്കും. വൈക്കം സനീഷ് ശാന്തി മുഖ്യ പ്രഭാഷണം നടത്തും. മത്സര വിജയികൾക്ക് ക്ഷേത്രയോഗം സെക്രട്ടറി ഒ.എം. സുരേഷ് ഇട്ടികുന്നേൽ സമ്മാനദാനം നിർവഹിക്കും.
മൂന്നാംതോട്: എസ്.എൻ.ഡി.പി. യോഗം മൂന്നാംതോട് ശാഖയുടേയും പോഷകസംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ ജയന്തിദിനാഘോഷം 13ന് നടത്തും. രാവിലെ പത്തിന് ശാഖാ പ്രസിഡന്റ് ഇ.കെ. സന്തോഷ് പതാക ഉയർത്തും. പത്തര മുതൽ പ്രാർത്ഥനാ മഞ്ജരി, ഉച്ചയ്ക്ക് 12ന് ശാഖാങ്കണത്തിൽനിന്ന് ജയന്തി ഘോഷയാത്ര, തുടർന്ന് മഹാപ്രസാദമൂട്ട്, പായസ വിതരണം.
ചേർപ്പുങ്കൽ: എസ്.എൻ.ഡി.പി യോഗം മാറിടം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ഗുരുദേവ ജയന്തി ആഘോഷവും 11, 12, 13 തീയതികളിൽ നടക്കും. 11ന് രാവിലെ രാവിലെ 5.30 ന് ഗണപതിഹോമം,ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി തുടർന്ന് പതാക ഉയർത്തൽ ശാഖാ പ്രസിഡന്റ് സുരേഷ്‌കുമാർ തടമുറിയിൽ 9ന് ഗുരുദേവ കീർത്തനാലാപനം. പ്രതിഷ്ഠാ ദിനമായ 12ന് രാവിലെ 5.45 ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി. വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ. ദീപാരാധന.ഗുരുദേവ ജയന്തിദിനമായ 13ന് രാവിലെ 6 ന് ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി, 8.30 ന് ജയന്തിഘോഷയാത്ര.തുടർന്ന് കായികമത്സരങ്ങൾ 11ന് പ്രഭാഷണം കെ.എസ് ജയപ്രകാശ് മോനിപ്പള്ളി. ചതയദിന സന്ദേശംശാഖാ സെക്രട്ടറി ബാബു വെള്ളൂർ. 12.30ന് പ്രസാദമൂട്ട്. തുടർന്ന് കലാകായിക മത്സരങ്ങൾ.വിജയികൾക്ക് സമ്മാനദാനംശാഖാ വൈസ് പ്രസിഡന്റ് ശിവൻ അറയ്ക്കമറ്റം. വൈകിട്ട് 6 ന് സമൂഹപ്രാർത്ഥന, ദീപാരാധന.
പാലാ: എസ്. എൻ.ഡി.പി യോഗം 161ാം നമ്പർ രാമപുരം ശാഖയിൽ ശ്രീനാരായണ ജയന്തി ആഘോഷ ഭാഗമായി വിവിധ പരിപാടികൾ നടത്തും. 2.30 ന് കൊണ്ടാട് സുബ്രഹ്മണ്യ ഗുരദേവക്ഷേത്രത്തിൽ നിന്നും രാമപുരം ഗുരുമന്ദിരത്തിലേക്ക് ജയന്തി ഘോഷയാത്ര പുറപ്പെടും. യൂണിയൻ കമ്മിറ്റിയംഗം ഷിബു കല്ലറയ്ക്കൽ ഫ്‌ളാഗ് ഓഫ് ചെയ്യും. അനീഷ് ഇരട്ടയാനി ആശംസകൾ നേരും.
4.30 ന് നടക്കുന്ന ജയന്തി സമ്മേളനം മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുകുമാരൻ പെരുമ്പ്രായിൽ അദ്ധ്യക്ഷത വഹിക്കും. ബൈജു ജോൺ ജയന്തി സന്ദേശം നൽകും. അനിതാ രാജു മുഖ്യ പ്രഭാഷണം നടത്തും. ദേവസ്വം സെക്രട്ടറി പി.ആർ. രവി, വനജാ ശശി എന്നിവർ സ്‌ക്കോളർഷിപ്പുകൾ വിതരണം ചെയ്യും . കെ.ആർ. ശശിധരൻ , സി.റ്റി. രാജൻ, ഷൈനി സന്തോഷ്, സുരേന്ദ്രൻ അറയാനിക്കൽ, മിനി ശശി, കെ.എ. രവി, സുധാകരൻ വാളി പ്ലാക്കൽ, സന്തോഷ് കിഴക്കേക്കര എന്നിവർ ആശംസകൾ നേരും.
തെക്കുംമുറി: എസ്.എൻ.ഡി.പി യോഗം 3385ാം നമ്പർ തെക്കുംമുറി ശാഖയിൽ രാവിലെ 8ന് പ്രസിഡന്റ് സതീശ് പാലം പുരയിടം പതാക ഉയർത്തും. 8.30 ന് സമൂഹപ്രാർത്ഥന. 9.30 മുതൽ കലാകായിക മത്സരങ്ങൾ 1 ന് മഹാപ്രസാദമൂട്ട്. 4.30 ന് ചതയദിന ഘോഷയാത്ര. 7ന് ദീപാരാധന. 7.30 ന് ശാഖാ പ്രസിഡന്റ് എം.എൻ. സതീശ് പാലം പുരയിടം സമ്മാനങ്ങൾ വിതരണം ചെയ്യും.