കോട്ടയം: എസ്.എൻ.ഡി. പി യോഗം കോട്ടയം ടൗൺ ബി ശാഖയിൽ 13ന് വിപുലമായ പരിപാടികളോടെ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ 9ന് കോട്ടയം യൂണിയൻ പ്രസിഡ‌ന്റ് എം. മധു പതാക ഉയർത്തും. മേഖല കൗൺസിലർ അഡ്വ. ശിവജി ബാബു അദ്ധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന കലാകായിക മത്സരങ്ങൾ യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 ന് നടക്കുന്ന സമ്മേളനം യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.കെ. ശശിധരൻ, വൈസ് പ്രസിഡന്റ് എസ്.സാം, യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എം.എസ് സുമോദ് തുടങ്ങിയവർ പ്രസംഗിക്കും.

ആർപ്പൂക്കര വെസ്റ്റ്: എസ്.എൻ.ഡി. പി യോഗം ആർപ്പൂക്കര വെസ്റ്റ് ശാഖയിൽ ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് രാവിലെ 6ന് ഗണപതിഹോമം, 11ന് ഘോഷയാത്ര, 1.30ന് സ്കൂൾ ഹാളിൽ പൊതുസമ്മേളനം എന്നിവ നടക്കും. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് മോഹനൻ ചതുരച്ചിറി അദ്ധ്യക്ഷത വഹിക്കും. സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എം.എസ്. സാനുക്കുട്ടൻ ഗുരുജയന്തി സന്ദേശം നൽകും. ശാഖ സെക്രട്ടറി എം.കെ. സോമൻ, വൈസ് പ്രസിഡന്റ് പി.സി. മനോജ്, യൂണിയൻ കമ്മിറ്റി അംഗം കെ.വി. വിനോദ് തുടങ്ങിയവർ പ്രസംഗിക്കും.