കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷം ഇന്ന് നാടെങ്ങും സമുചിതമായി കൊണ്ടാടും. എസ്.എൻ.ഡി.പി യോഗം യൂണിയൻ, ശാഖാതലത്തിൽ ഗുരുദേവക്ഷേത്രങ്ങളും ഗുരുമന്ദിരങ്ങളും കേന്ദ്രീകരിച്ചാണ് ആഘോഷപരിപാടികൾ. രാവിലെ 8ന് ശാഖാങ്കണത്തിൽ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വിശേഷാൽ പൂജകൾ, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, മഹാപ്രസാദമൂട്ട്, ഘോഷയാത്ര, ജയന്തിസമ്മേളനം, വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം, ഗ്രന്ഥശാല ഉദ്ഘാടനം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ നടക്കും.
എസ്.എൻ.ഡി.പി യോഗം പെരുമ്പായിക്കാട് ശാഖയിൽ രാവിലെ 9ന് ജയന്ത്രി ഘോഷയാത്രയും വൈകിട്ട് 4.30ന് സമ്മേളവും നടക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു സമ്മേളനം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ആർ.രാജീവ് ജയന്തിസന്ദേശം നൽകും.
വെള്ളൂർ ശാഖയിൽ ഉച്ചക്ക് 2ന് ജയന്തി ഘോഷയാത്ര, വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം എന്നിവയാണ് ചടങ്ങുകൾ. ശാഖ പ്രവർത്തനത്തിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് യൂത്തുമൂവ്മെന്റ് യൂണിറ്റ് സമർപ്പിക്കുന്ന ഗ്രന്ഥശാലയുടെ സമർപ്പണം രാവിലെ 11.30ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് നിർവഹിക്കും.
കോട്ടയംടൗൺ -എ ശാഖയുടെ ആഭിമുഖ്യത്തിൽ 3 മുതൽ ഘോഷയാത്ര, വൈകിട്ട് 5ന് ജയന്തി സമ്മേളനവും നടക്കും.
അയർക്കുന്നം ശാഖയിൽ വൈകിട്ട് 5ന് ഘോഷയാത്രയും 7ന് സാംസ്കാരിക സമ്മേളനവും നടക്കും. യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. കെ.എ പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പുതുപ്പള്ളി ശാഖയുടെ ആഭിമുഖ്യത്തിൽ രാവിലെ 9ന് ക്ഷേത്രസന്നിധിയിൽ നിന്ന് രഥഘോഷയാത്ര പുറപ്പെടും. ഉച്ചക്ക് 3ന് കാഞ്ഞിരത്തുംമൂട് കവലയിൽ നിന്ന് ക്ഷേത്രത്തിലേക്ക് സാംസ്കാരിക ഘോഷയാത്ര, 4ന് വിദ്യാഭ്യാസ അവാർഡ് വിതരണവും, ചികിത്സാ സഹായ വിതരണവും നടത്തും.
തളിയിൽക്കോട്ട ശാഖയിൽ രാവിലെ 9ന് കലാ കായിക മത്സരങ്ങൾ ഉച്ചക്ക് 3ന് നടക്കുന്ന ജയന്തി സമ്മേളനം എന്നിവയാണ് പരിപാടികൾ.
കാഞ്ഞിരക്കാട് (പാമ്പാടി സൗത്ത്) ശാഖയിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്ര, ജയന്തി സമ്മേളനം, വിദ്യാഭ്യാസ അവാർഡ് വിതരണം, സമൂഹസദ്യ, രവിവാരപാഠശാല വിദ്യാർത്ഥികൾക്ക് സമ്മാനദാനം തുടങ്ങിയ പരിപാടികൾ നടക്കും. ജയന്തിസമ്മേളനം പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വൻ ഉദ്ഘാടനം ചെയ്യം.
എറികാട് ശാഖയിൽ രാവിലെ 8.30ന് യൂത്തുമൂവ്മെന്റ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചതയദിന സന്ദേശയാത്ര നടത്തും ഉച്ചക്ക് 3ന് ഘോഷയാത്ര, 5.30ന് ജയന്തി സമ്മേളനം എന്നിവയാണ് പരിപാടികൾ.
മണർകാട് ശാഖ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ രാവിലെ 8 മുതൽ പൂക്കളമത്സരം, കലാകായിക മത്സരം, വൈകിട്ട് 4ന് ഘോഷയാത്ര 10.30ന് പൊതുസമ്മേളനം.
പാമ്പാടി ഈസ്റ്റ് ശാഖയിൽ ഉച്ചക്ക് 2.30ന് ഘോഷയാത്ര, 4ന് പൊതുസമ്മേളനം എന്നിവ നടക്കും. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. ശാന്താറാം റോയ് തോളൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
നെടുങ്കുന്നം നോർത്ത് ശാഖയിൽ 11ന് ജയന്തി സമ്മേളനം, 12.30ന് ഘോഷയാത്ര. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും.
കോട്ടയം ടൗൺ ബി ശാഖയിൽ രാവിലെ 9ന് കലാകായിക മത്സരങ്ങൾനടക്കും. വൈകിട്ട് 4.30 ന് ജയന്തി സമ്മേളനം. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.
ആർപ്പൂക്കര വെസ്റ്റ് ശാഖയിൽ രാവിലെ 11ന് ഘോഷയാത്ര, 1.30ന് സ്കൂൾ ഹാളിൽ പൊതുസമ്മേളനം എന്നിവ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
കുഴിമറ്റം ശ്രീനാരായണ തീർത്ഥർ സ്മാരക ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷവും ഗുരുതീർത്ഥം ശ്രീനാരായണ കൺവെൻഷനും 13 മുതൽ 20 വരെ നടക്കും. ഇന്ന് ഉച്ചക്ക് 2.30ന് നടക്കുന്ന ജയന്തി സമ്മേളനത്തിൽ ഗുരുതീർത്ഥം കൺവെൻഷൻ ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. കൺവെൻഷന്റെ ഭാഗമായി 14 മുതൽ 20 വരെ ദിവസവും വൈകിട്ട് 7 ന് വിവിധ വിഷയത്തിൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കും.
കോട്ടയം പരിപ്പ് ശാഖയിൽ ഉച്ചക്ക് 2ന് സാംസ്കാരിക ഘോഷയാത്ര, 4ന് പൊതു സമ്മേളനം എന്നിവ നടക്കും. പ്രശസ്ത കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.