മോനിപ്പള്ളി : എസ്.എൻ.ഡി.പി യോഗം 407-ാം നമ്പർ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം നടക്കും. 7.30ന് പതാക ഉയർത്തൽ ശാഖാ പ്രസിഡന്റ് സുജാ തങ്കച്ചൻ നിർവഹിക്കും. 8ന് പ്രത്യേക പൂജ, 8.30 ന് ശ്രീനാരായണ ഭാഗവത പരായണം. വൈകിട്ട് 4 ന് കല്ലിടുക്കി, വിലങ്ങപ്പാറ, കുടുക്കപ്പാറ, ചീങ്കല്ലേൽ , മണിയാക്കുപാറ , മുട്ടം എന്നീ കുടുംബ യൂണിറ്റുകളിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. 5 ന് ആശുപത്രി ജംഗ്ഷനിൽ നിന്ന് മോനിപ്പള്ളി ഗുരുദേവ ക്ഷേത്രത്തിലേക്ക് സംയുക്ത ഘോഷയാത്ര. കുറവിലങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ ആർ.കുമാർ ഫ്ലാഗ് ഒഫ് ചെയ്യും. 7ന് ദീപാരാധന, 7.30ന് ജയന്തി സമ്മേളനം. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുജാ തങ്കച്ചൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ ജയന്തി സന്ദേശം നൽകും. യോഗം കൗൺസിലർ സി.എം ബാബു എൻഡോവ്‌മെന്റ് വിതരണം നിർവഹിക്കും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ടി.സി ബൈജു സമ്മാനദാനം നിർവഹിക്കും. യൂണിയൻ കൗൺസിലർമാരായ രാജൻ കപ്പിലാംകൂട്ടം , ജയൻ പ്രസാദ് , ബാബു വി. പി , ശിവാനന്ദൻ എൻ, എം. ഡി ശശിധരൻ, സന്തോഷ് എം. എസ്, യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി ധനേഷ് എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി കെ.എം സുകുമാരൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ബിനു വിജയൻ നന്ദിയും പറയും.

കുറവിലങ്ങാട് : എസ്.എൻ.ഡി.പി യോഗം 104ാം നമ്പർ കളത്തൂർ, 5563ാം നമ്പർ കുറവിലങ്ങാട്, 5354ാം നമ്പർ കാളികാവ്, 6424 ാം നമ്പർ ഇലയ്ക്കാട് ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വം ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷം നടക്കും. 8.30ന് പതാക ഉയർത്തൽ ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷമണൻ നിർവഹിക്കും. കളത്തൂർ ശാഖാ പ്രസിഡന്റ് എം.പി സലിംകുമാർ, കുറവിലങ്ങാട് ശാഖാ പ്രസിഡന്റ് കെ.അനിൽ കുമാർ , കാളികാവ് ശാഖാ ചെയർമാൻ എം.ഡി ശശിധരൻ, ഇലയ്ക്കാട് ശാഖാ ചെയർമാൻ ടി. എസ് ശശിധരൻ എന്നിവർ ചതയ ദിന സന്ദേശം നൽകും. 9ന് വിശേഷാൽ പൂജയും, ഗുരുദേവ കൃതികളുടെ പാരായണവും. ഉച്ചകഴിഞ്ഞ് 2.30 ന് കോഴാ ശ്രീനാരായണ പ്രാർത്ഥനാ ഹാളിൽ നിന്ന് ജയന്തി ഘോഷയാത്ര. കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ ഉദ്ഘാടനം ചെയ്യും. കാളികാവ് എസ്.എൻ.ഐ.ടി.സി ഹാളിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ദേവസ്വം വൈസ് പ്രസിഡന്റ് സി.എം പവിത്രൻ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യും. കാളികാവ് ശാഖാ ചെയർമാനും യൂണിയൻ കൗൺസിലറുമായ എം.ഡി ശശിധരൻ സമ്മാനദാനവും സ്‌കോളർഷിപ്പ് വിതരണവും നിർവഹിക്കും. ദേവസ്വം സെക്രട്ടറി കെ.പി വിജയൻ സ്വാഗതവും, ദേവസ്വം എക്‌സിക്യുട്ടീവ് മെമ്പർ എം.കെ വേലായുധൻ നന്ദിയും പറയും.