കോട്ടയം: കോട്ടയം അതിരൂപത വൈദികനും പാല കൂടല്ലൂർ ചെട്ടിയാത്ത് പരേതനായ കുരുവിള- ഏലി ദമ്പതികളുടെ മകനുമായ ഫാ. അലക്സ് ചെട്ടിയാത്ത് (89) നിര്യാതനായി. കോട്ടയം ബി.സി.എം കോളേജ് മന:ശാസ്ത്രവിഭാഗം മേധാവി, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, ഓൾ കേരള മന:ശാസ്ത്ര പരിഷത്ത് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം 14ന് രാവിലെ 8 മുതൽ 10.30 വരെ കൂടല്ലൂരിലെ തറവാട്ട് വീട്ടിലും തുടർന്ന് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലും പൊതുദർശനത്തിന് ശേഷം ഉച്ചക്ക് 2.30ന് സംസ്കരിക്കും.