പാലാ: ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷത്തിന് നാടൊരുങ്ങി. എസ്.എൻ.ഡി.പി യോഗം 3249ാം നമ്പർ നീലൂർ ശാഖയിൽ ഇന്ന് രാവിലെ 9ന് ശാഖാ പ്രസിഡന്റ് തങ്കച്ചൻ കുന്നേൽ പതാക ഉയർത്തും. തുടർന്ന് സമൂഹപ്രാർത്ഥനയും, ഗുരുപൂജയുമുണ്ട്.
1ന് സമൂഹസദ്യ. 2ന് രഥഘോഷയാത്ര. 4ന് നടക്കുന്ന ചതയദിന സമ്മേളനം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. സുഷമ സുരൻ പൂഞ്ഞാർ മുഖ്യ പ്രഭാഷണം നടത്തും. തങ്കച്ചൻ കുന്നേൽ അദ്ധ്യക്ഷത വഹിക്കും. ലളിത രാജു പാറയ്ക്കൽ, ഗോപിനാഥൻ കല്ലേപ്പിള്ളിൽ, അനീഷ് പി.ജി, ഷൈല വിനോദ് എന്നിവർ പ്രസംഗിക്കും. വിദ്യാഭ്യാസ അവാർഡ് ദാനവുമുണ്ട്. കുട്ടികളുടെ ഡാൻസും അരങ്ങേറും.
കൊല്ലപ്പിള്ളി: എസ്.എൻ.ഡി.പി യോഗം 1889ാം നമ്പർ ശാഖയിൽ രാവിലെ 7ന് പ്രസിഡന്റ് സാംകുമാർ കൊല്ലപ്പിള്ളിൽ പതാക ഉയർത്തും. തുടർന്ന് ഗണപതി ഹോമം, മഹാഗുരുപൂജ, മഹാപ്രസാദമൂട്ട്, 2.30 ന് ഘോഷയാത്ര, പ്രസാദ വിതരണം, പായസവിതരണം, ദീപാരാധന എന്നിവയുമുണ്ട്.
അരീക്കര: എസ്.എൻ.ഡി.പി യോഗം 157-ാം നമ്പർ ശാഖയിൽ ഇന്ന് രാവിലെ 6.30 മുതൽ ഗുരുപൂജ, വഴിപാടുകൾ, 8 മുതൽ സമൂഹപ്രാർത്ഥന. 10ന് ഗുരുദേവ പ്രഭാഷണം -പി.പി. നിർമ്മലൻ, 12.30ന് പ്രസാദമൂട്ട്. പരിപാടികൾക്ക് എ.എം. ഷാജി അമ്മായികുന്നേൽ, സന്തോഷ് പൊട്ടക്കാനാൽ എന്നിവർ നേതൃത്വം നൽകും.
വള്ളിച്ചിറ: എസ്.എൻ.ഡി.പി യോഗം 4236-ാം നമ്പർ ശാഖയിൽ രാവിലെ 7ന് പതാക ഉയർത്തൽ. 7.30 ന് ഐ.ഡി. സോമൻ ഇഞ്ചനാൽ തിടമ്പ് സമർപ്പിക്കും. തുടർന്ന് ഗുരുപൂജ -സനീഷ് ശാന്തികൾ . 9 മുതൽ ഗുരുദേവ കീർത്തനാലാപനം. 12.30ന് ചതയ സദ്യ. 2 മുതൽ ചതയദിന ഘോഷയാത്ര തുടർന്ന് പായസവിതരണം. 4ന് ശാഖാ അഡ്മിനിസ്‌ട്രേറ്റർ ഷിബു കല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം കരൂർ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ചതയദിന സന്ദേശം നൽകും. അഡ്വ. കെ.എം. സന്തോഷ് കുമാർ, അനീഷ് കോലത്ത്. സന്ധ്യ ബിനു, ഐ.ഡി സോമൻ, ശശീന്ദ്രബാബു, ഒ.എൻ. ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേരും.