h

പാലാ: ആധുനിക സൗകര്യങ്ങളുമായി ഹൈവേ പൊലീസിന്റെ പുതിയ വാഹനം പാലാ ഡിവിഷനിലെത്തി. ജി.പി.എസ്.സംവിധാനം, സ്‌ട്രെക്ച്ചർ, ഫസ്റ്റ് എയിഡ്,ക്യാമറ, ശക്തിയേറിയ വെളിച്ച സംവിധാനങ്ങൾ ഉൾപ്പടെയുള്ള നിരവധി സൗകര്യങ്ങൾ വാഹനത്തിൽ ഉണ്ട്.
പാലാ ഡിവിഷനു കീഴിലുള്ള ഈ വാഹനം ഏറ്റുമാനൂർ മുതൽ പാലാ തൊടുപുഴ റോഡിലെ നെല്ലാപ്പാറ വരെയുള്ള ഭാഗങ്ങളിലാവും
സേവനം ലഭ്യമാവുക. പാലാ ഡിവിഷനു കീഴിലുള്ള മേലുകാവ്, രാമപുരം, പാലാ, കിടങ്ങൂർ കോട്ടയം ഡിവിഷനിലെ ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിലുമുള്ള ഹൈവേകളിൽ ഇവരുടെ സേവനം ലഭ്യമാവും. ഈ വാഹനത്തിൽ എസ്.ഐ. റാങ്കിലുള്ള ഒരു ഓഫീസറും, ഒരു സിവിൽ
പൊലീസ് ഓഫീസറും, ഒരു ഡ്രൈവറും ഉണ്ടാവും. ഹൈവേകളിൽ വാഹന പരിശോധന നടത്തുകയും അപകടം നടന്ന സ്ഥലങ്ങളിൽ ഉടനടി എത്താനുള്ള സംവിധാനവും ഹൈവേ പൊലീസിനുണ്ട്.ഇവരുടെ പരിധിയിലുള്ള സ്ഥലങ്ങളിൽ എവിടെയെങ്കിലും അപകടം നടന്നാൽ ആ സ്ഥലത്തു നിന്നും 9846100100 എന്ന നമ്പരിൽ വിളിച്ചാൽ ജി.പി, എസ്.സംവിധാനം ഉപയോഗിച്ച് സ്ഥലം കണ്ടെത്തി അപകടസ്ഥലത്ത് ഉടൻ തന്നെ സഹായം ലഭ്യമാവും. കോട്ടയം ജില്ലയിൽ ഇത്തരത്തിലുള്ള സംവിധാനമുള്ള മൂന്നാമത്തെ പൊലീസ് ഡിവിഷനാണ് പാലാ. കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ ഡിവിഷനുകളിലാണ് ഇതിനു മുൻപ് ഈ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.