മാന്നാനം: എസ്.എൻ.ഡി.പി യോഗം 79- ാം നമ്പർ മാന്നാനം ശാഖയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കലാമേള ചലച്ചിത്രതാരം പ്രീതി ജിനോ ഉദ്ഘാടനം ചെയ്തു. സമ്മേളനം യൂത്ത്മൂവ്‌മെന്റ് യൂണിയൻ സമിതി പ്രസിഡന്റ് ലിനീഷ് ടി.ആക്കളം ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സമിതി സെക്രട്ടറി എം.എസ് സുമോദ് യുവജന സന്ദേശം നൽകി. യോഗത്തിൽ യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് രാഹുൽ വി.എസ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സജീവ്കുമാർ ഉഷാസദനം, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സമിതി ജോ.സെക്രട്ടറി യൂജീഷ് ഗോപി, ശാഖാ സെക്രട്ടറി എൻ.കെ മോഹൻദാസ്, വനിതാ സംഘം പ്രസിഡന്റ് ശാരദാ പീതാംബരൻ, യൂത്ത്മൂവ്‌മെന്റ് ഇൻചാർജ് ഷിന്റോ ഷാജി, വൈശാഖ് കെ.വിജയൻ, വിഷ്ണു പി.അജയൻ എന്നിവർ പ്രസംഗിച്ചു.