കോട്ടയം: നവയുഗ് ചിൽഡ്രൻസ് തിയേറ്ററും ചിത്രദർശന ഫിലിം സൊസൈറ്റിയും ചേർന്ന് നടത്തുന്ന മൂന്ന് ദിവസം നീളുന്ന രാജ്യാന്തര കുട്ടികളുടെ ചലച്ചിത്ര മേള ഇന്ന് ദർശനയിൽ ആരംഭിക്കും. ഏറ്റവും നല്ല ബാലനടിക്കുള്ള പുരസ്കാരം 2 തവണ നേടിയ കുമാരി അബിനി ആദി രാവിലെ 11ന് നിർവഹിക്കും. തുടർന്ന് നവയുഗ് കുട്ടികൾ നിർമ്മിച്ച "' പ്രളയാനന്തരം " എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിക്കും. ഇന്ത്യയുടെ ഓസ്കാർ എൻട്രിയായ ആസാമീസ് ചിത്രം "വില്ലേജ് റോക്ക് സ്റ്റാർസ്, .ഫ്ലൈ എവേ ഹോം, (കാനഡ) മണ്ടേല (ആഫ്രിക്ക ) ,ദി വേ ഹോം( കൊറിയ) എന്നിവ ഇന്ന് പ്രദർശിപ്പിക്കും. 14ന് ചില്ലാർ പാർട്ടി (രാവിലെ 9.30), ദി സൈക്കിളിസ്റ്റ് (11.30), ടോം ആൻഡ് ഹക്ക് (1.30) റിം ഓഫ് ദ വേൾഡ് (3.45), 15ന് ക്യൂൺ ഓഫ് കത്വേ (രാവിലെ 9.30), റാപ്സോഡി ഇൻ ആഗസ്റ്റ് (11.30), ഫ്രീ വില്ലി (1.30) കൊന്നപൂക്കളും മാമ്പഴവും (3.45).