sndp

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം ബ്രഹ്മമംഗലം ശാഖയിലെ ആർ. ശങ്കർ കുടുംബയുണിറ്റിന്റെ ഓണാഘോഷപരിപാടികൾ യൂണിയൻ സെക്രട്ടറി അഡ്വ: എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ്.ഗോപി അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി കെ.പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഓണപ്പുടവ സമർപ്പണവും മാതൃവന്ദനവും നടന്നു. ശാഖാ വൈസ് പ്രസിഡന്റ് കെ വിജയൻ കാലായിൽ, ചെമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ആർ ചിത്രലേഖ, ശാന്തകുമാർ വടക്കേകാലായിൽ എന്നിവർ ഓണപ്പുടവ സമർപ്പണം നടത്തി. വനിതാസംഘം പ്രസിഡന്റ് ബീനാ മോഹനൻ മാതൃവന്ദനം പരിപാടിയുടെ ഭാഗമായി ലക്ഷ്മിഗോപാലനെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി സുനി അജിത്, സിന്ധു ബാബു, രജനി പ്രകാശൻ, ഉദയമ്മ മുരളി, റെജി ബാബു കാലായിൽ എന്നിവർ പ്രസംഗിച്ചു. കുടുംബയൂണിറ്റ് പ്രസിഡന്റ് ഷിബു മുക്കൻതറയിൽ സ്വാഗതം പറഞ്ഞു.