നാഗമ്പടം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ രണ്ടാം ശനിയാഴ്ച തോറും നടത്തിവരാറുള്ള ശ്രീനാരായണ ധർമ്മ പ്രബോധനവും ധ്യാനവും നാളെ നടക്കും. ശിവബോധാനന്ദ സ്വാമികൾ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ ഒൻപതരയ്ക്ക് ചടങ്ങുകൾ ആരംഭിക്കും. ജപം, ധ്യാനം, പ്രാർത്ഥന, ദിവ്യപ്രബോധനം മഹാഗുരുപൂജ എന്നിവ 12.30 ഓടെ അവസാനിക്കും. തുടർന്ന് മഹാഗുരുപൂജ പ്രസാദവും ഉണ്ടായിരിക്കുമെന്നു യൂണിയൻ സെക്രട്ടറി ആർ.രാജീവ്, കോ ഓർഡിനേറ്റർമാരായ എ.ഡി പ്രസാദ്കുമാർ, സജീഷ് മണലേൽ എന്നിവർ അറിയിച്ചു.