kob-lelamani

മുത്തോലി:റോഡ് കുറുകെ കടക്കവേ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. പൂഞ്ഞാർ പെരുമ്പള്ളിയാഴത്ത്(കൊച്ചുവീട്ടിൽ) ഗോപിനാഥൻ നായരുടെ ഭാര്യ ലീലാമണി(62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസംരാത്രി എട്ടിന് എറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ മുത്തോലി കവലയിലായിരുന്നു അപകടം. രോഗിയായ ഭർത്താവിന് മരുന്നു വാങ്ങുവാൻ ആശുപത്രിയിൽ പോയി വരവേയാണ് സംഭവം. മുത്തോലിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ: ദീപ.മരുമകൻ: രാജേഷ് ഇടശ്ശേരിൽ (അരിക്കുഴ). സംസ്‌ക്കാരം നടത്തി.