പാമ്പാടി: എല്ലാ ക്ഷേത്രങ്ങളിലും വായനശാലകൾ വേണമെന്ന ഗുരുദേവ വചനം അന്വർത്ഥമാക്കി എസ്..എൻ..ഡി..പി യോഗം വെള്ളൂർ യൂത്ത്മൂവ്മെന്റ്. വെള്ളൂർ ഗുരുദേവക്ഷേത്ര സന്നിധിയിൽ വിവിധ മത ഗ്രന്ഥങ്ങളും നിരവധി ചരിത്ര പുസ്തകങ്ങളും അടങ്ങുന്ന ഗ്രന്ഥശാലയാണ് ശാഖാ യോഗത്തിന്റെ നവതി സ്മാരകമായി യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ സമർപ്പിച്ചത്. ശ്രീനാരായണ സാഹിത്യം, എസ്.എൻ.ഡി.പി യോഗ ചരിത്ര പുസ്തകങ്ങൾ, കൃഷി, ആരോഗ്യം, ഇംഗ്ലീഷ് സാഹിത്യങ്ങൾ, നോവലുകൾ ,തുടങ്ങി നിരവധി പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടം ചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ വൈസ് .പ്രസിഡന്റ് ശ്രീദേവ് കെ.ദാസ് ഗ്രന്ഥസമർപ്പണം നടത്തി. കിഴക്കൻ മേഖല കൗൺസിലർ ഗോപൻ ആശംസ അർപ്പിച്ചു.