5 ദിവസം 13.64 കോടി

കോട്ടയം : ഓണക്കാലത്തെ 5 ദിവസം ജില്ലയിലെ 13 ബിവറേജസ് ചില്ലറ വില്പനശാലകളിൽ നിന്ന് വിറ്റത് 13.64 കോടി രൂപയുടെ മദ്യം. ബാറിലും സിവിൽ സപ്ലൈസിന്റെ ഷോപ്പുകളിലും വിറ്റ മദ്യത്തിന്റെ കണക്ക് കൂടിയെടുത്താൽ ഓണക്കുടി 20 കോടി കടക്കും. ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചങ്ങനാശേരി ബിവറേജിലാണ്. ഉത്രാടത്തിന് മാത്രം 64.14 ലക്ഷം രൂപയുടെ മദ്യം. കോട്ടയം നഗരമദ്ധ്യത്തിലെ 4 ബിവറേജസ് ഷോപ്പുകളിൽ നിന്നായി ഉത്രാട ദിനത്തിൽ 1.22 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

ബിവറേജസ് ഷോപ്പ്

തിരിച്ചുള്ള കണക്ക്

ബിവറേജസ് ഷോപ്പ് -സെപ്തംബർ 7, 8, 10,12 (തുക ലക്ഷത്തിൽ)

ചങ്ങനാശേരി 33.43 37.00 64.14 43.77
ചിങ്ങവനം 14.63 18.87 35.59 22.34
കോട്ടയം മാർക്കറ്റ് 11.96 11.12 25.57 13.22
കോട്ടയം കോടിമത 13.00 13.67 30.73 17.12
കോട്ടയം നാഗമ്പടം 20.43 20.56 37.04 23.31
കുമരകം 09.45 11.99 21.33 17.44
ഗാന്ധിനഗർ 15.53 19.91 38.23 23.54
കോട്ടയം ബോട്ട് ജെട്ടി 12.50 12.57 29.25 16.32
കുറവിലങ്ങാട് 07.68 08.22 19.03 11.10
വൈക്കം 18.44 21.18 30.75 23.16
പെരുവ 06.48 08.15 18.13 11.52
കടുത്തുരുത്തി 12.65 13.65 34.38 20.79
തലയോലപ്പറമ്പ് 10.34 12.19 17.48 14.56