ചങ്ങനാശേരി: ശ്രീനാരായണ ഗുരുദേവന്റ 165-ാമത് ജയന്തി യൂണിയന്റെ പരിധിയിലുള്ള 56 ശാഖകളിലും വിശേഷാൽ ഗുരുപൂജകൾ, ചതയദിന സമ്മേളനങ്ങൾ, ഘോഷയാത്രകൾ തുടങ്ങിയ വിപുലമായ പരിപാടികളോടെ നടന്നു. വിവിധ ശാഖകളിൽ ചതയ ദിനത്തിൽ രാവിലെ നടന്ന സമ്മേളനങ്ങളിൽ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ , ഡയറക്ടർ ബോർഡ് അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. മാടപ്പള്ളി ശാഖ, പെരുന്ന ശിവാനന്ദപുരം ശാഖ, നാലുന്നാക്കൽ ശാഖ, വെള്ളാവൂർ ശാഖ, പുതുപ്പള്ളിപടവ് ശാഖാ, പായിപ്പാട് ശാഖ, ളായിക്കാട് ശാഖ തുടങ്ങിയ ശാഖകളിൽ വിപുലമായ പരിപാടികളോടെ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിച്ചു.