കോട്ടയം: ശ്രീനാരായണഗുരുദേവന്റെ 165ാമത് ജയന്തി ജില്ലയിലെ എട്ട് എസ്.എൻ.ഡി.പി യോഗം യൂണിയനുകളിലും ശാഖാതലത്തിലും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോട്ടയം യൂണിയനിലെ ശാഖാതലത്തിൽ നടന്ന ആഘോഷപരിപാടികളിൽ യൂണിയൻ പ്രസിഡന്റ് എം. മധു, സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസി‌ഡന്റ് വി.എം.ശശി, എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ, ഡയറക്ടർ ബോർഡ് അംഗം അഡ്വ. ശാന്താറാം റോയി തുടങ്ങിയവർ പങ്കെടുത്തു.