കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പരിധിയിൽ നൂറിലേറെ ഘോഷയാത്രകളും ജയന്തി സമ്മേളനങ്ങളും നടന്നു.
ടൗൺ ബി ശാഖയുടെ ആഭിമുഖ്യത്തിൽ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജയന്തി സമ്മേളനം. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പെരുമ്പായിക്കാട് ശാഖയിൽ ജയന്തി ഘോഷയാത്രയും സമ്മേളവും നടന്നു. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.രാജീവ് ജയന്തിസന്ദേശം നൽകി. വെള്ളൂർ ശാഖയിലെ ഗുരുദേവജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടന്നു. യൂത്തുമൂവ്മെന്റ് യൂണിറ്റ് സമർപ്പിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് നിർവഹിച്ചു കോട്ടയം ടൗൺ -എ ശാഖയുടെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും ജയന്തി സമ്മേളനവും നടന്നു. അയർക്കുന്നം ശാഖയിൽ ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. കെ.എ പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി ശാഖയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രസന്നിധിയിൽ നിന്ന് രഥഘോഷയാത്, കാഞ്ഞിരത്തുംമൂട് കവലയിൽ നിന്ന് ക്ഷേത്രത്തിലേക്ക് സാംസ്കാരിക ഘോഷയാത്ര, വിദ്യാഭ്യാസ അവാർഡ് വിതരണം, ചികിത്സാ സഹായ വിതരണവും നടത്തി.
തളിയിൽക്കോട്ട ശാഖയിൽ കലാകായിക മത്സരങ്ങളും, ജയന്തി സമ്മേളനവും നടത്തി. കാഞ്ഞിരക്കാട് (പാമ്പാടി സൗത്ത്) ശാഖയിൽ ഘോഷയാത്ര, ജയന്തി സമ്മേളനം, വിദ്യാഭ്യാസ അവാർഡ് വിതരണം, സമൂഹസദ്യ, രവിവാരപാഠശാല വിദ്യാർത്ഥികൾക്ക് സമ്മാനദാനം എന്നിവ നടത്തി. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വൻ ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്തു. എറികാട് ശാഖയിൽ യൂത്തുമൂവ്മെന്റ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചതയദിന സന്ദേശയാത്ര, ഘോഷയാത്ര, ജയന്തി സമ്മേളനം എന്നിവ നടന്നു. മണർകാട് ഗുരുദേവ ക്ഷേത്ര സന്നിധിയിൽ പൂക്കളമത്സരം, കലാകായിക മത്സരം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയായിരുന്നു ചടങ്ങുകൾ.
പാമ്പാടി ഈസ്റ്റ് ശാഖയിൽ ഘോഷയാത്രക്ക് ശേഷം നടന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. ശാന്താറാം റോയ് തോളൂർ ഉദ്ഘാടനം ചെയ്തു. ആർപ്പൂക്കര വെസ്റ്റ് ശാഖയിൽ ഘോഷയാത്ര, പൊതുസമ്മേളനം എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം പരിപ്പ് ശാഖയിൽ പ്രശസ്ത കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
നെടുങ്കുന്നം നോർത്ത് ശാഖയിൽ ജയന്തി സമ്മേളനം, ഘോഷയാത്ര. എന്നിവ നടന്നു. സമ്മേളനം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കുഴിമറ്റം ശ്രീനാരായണ തീർത്ഥർ സ്മാരക ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷവും ഗുരുതീർത്ഥം ശ്രീനാരായണ കൺവെൻഷനും ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു.