അടിമാലി:മുതിരപ്പുഴ ടൂറിസം ഡവലപ്‌മെന്റ് ആന്റ് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹൈഡൽ ടൂറിസത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള മൺസൂൺ ടൂറിസംപരിപാടികളും ഓണാഘോഷവുംഇന്ന് സമാപിക്കുമെന്ന് കൺവീനർ പി.എസ് ശ്രീധരൻ,കെ.ടി സുകുമാരൻ പോൾ മാത്യു എന്നിവർ അറിയിച്ചു.
ആഘോഷങ്ങളുടെഭാഗമായുള്ള വള്ളുകളി, വെള്ളത്തിൽ പന്തുകളി, നീന്തൽ മത്സരം ബോട്ടിങ് വെള്ളത്തിൽ ഓട്ടം കുട്ടികളുടെയും വനിതകളുടെയും മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1.30ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ കളക്ടർ എച്ച് ദിനേശൻ ഉദ്ഘാടനംചെയ്യുംകൊന്നത്തടിപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് അദ്ധ്യക്ഷതവഹിക്കും